കൂടെപ്പിറന്നവരാകാൻ രക്തബന്ധം വേണമെന്നില്ല: മന്ത്രി വീണാ ജോർജ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കൂടെ പിറന്നവരാകാൻ രക്തബന്ധം വേണമെന്നില്ലെന്ന് തെളിയിച്ച പ്രസ്ഥാനമാണ് കേരള ജന വേദിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. കേരള ജനവേദി ഇരുപത്തി നാലാം ജന്മദിനാചരണം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ജനവേദിയോട് ഒപ്പം നിൽക്കുന്നവർ ഒരിക്കലും അനാഥരാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജാതിമത ചിന്തകൾക്ക് അതീതമായി 24 വർഷമായി പ്രവർത്തിക്കുന്ന കേരളജനവേദി അനാഥരുടെ അത്താണിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, അലങ്കാർ അഷറഫ്, പി.കെ. ജേക്കബ്,ജോർജ് വർഗീസ് തെങ്ങും തറയിൽ, ശശികുമാർ തുരുത്തിയിൽ, കെ ആർ അശോക് കുമാർ, കെ എം രാജ, കെ കെ നവാസ്, മഞ്ജു ലാൽ. ഇ, കേരള ജന വേദി സംസ്ഥാന സെക്രട്ടറി ഇന്ദിര വാഴമുട്ടം എന്നിവർ പ്രസംഗിച്ചു. കേരള ജനുവരിയുടെ ഇരുപത്തിനാലാം ജന്മദിനാചരണ പരിപാടിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണവും നടന്നു.

വീഡിയോ : കേരള ജനവേദി ഇരുപത്തിനാലാം ജന്മദിനാചരണം കേക്ക് മുറിച്ച് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *