പത്തനംതിട്ട – സംസ്ഥാന യുവജന ക്ഷേമബോർഡ് ‘മണിനാദം’ എന്ന പേരിൽ കലാഭവൻ മണിയുടെ ഓർമയ്ക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒന്നാം സ്ഥാനക്കാർക്ക് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. യുവജന ക്ഷേമബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/യുവതീ ക്ലബ്ബുകളിലെ 18നും 40നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പരമാവധി സമയം 10 മിനിറ്റ്. ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് 25,000 , 10,000, 5,000 രൂപ വീതവും സംസ്ഥാനതലത്തിൽ 1,00,000, 75,000, 50,000 രൂപ വീതവും ലഭിക്കും. ജനുവരി 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോൺ നമ്പർ എന്നിവ സഹിതം ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ലായുവജന കേന്ദ്രം, പുത്തൻപാലത്ത് ബിൽഡിംഗ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തിലോ ptaksywb@gmail.com മെയിലിലോ അപേക്ഷിക്കണം. ഫോൺ : 0468 2231938, 9496260067.


