തിരുവനന്തപുരം: കാഴ്ചപരിമിതിയെയും ബൗദ്ധിക വെല്ലുവിളികളെയും കലയുടെയും, വിവര സാങ്കേതിക വിദ്യയുടെയും കരുത്തുകൊണ്ട് തോൽപ്പിച്ച തിരുവല്ല തോട്ടഭാഗം സ്വദേശി അക്ഷയ് എ. യ്ക്ക് സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിനന്ദനം. ഡിജിറ്റൽ പെയിന്റിംഗിലും വീഡിയോ എഡിറ്റിംഗിലും അക്ഷയ് കാണിക്കുന്ന അത്ഭുതകരമായ കഴിവുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വിവരാവകാശ രേഖകളുടെ പിൻബലത്തിൽ സമാന വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടി അവകാശ പോരാട്ടത്തിനായി ഏതറ്റം വരെയും പോകുന്ന അക്ഷയ്, മാതൃകാ സാമൂഹിക പ്രവർത്തകൻ കൂടിയാണ്.
അക്ഷയ് വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറിയിരുന്നു. വെല്ലുവിളികൾ ഏറ്റെടുക്കുന്ന അക്ഷയിനെ അഭിനന്ദിച്ച സ്പീക്കർ, ജനുവരി 7 മുതൽ 13 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭ സന്ദർശിക്കാൻ അദ്ദേഹത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.

What do you feel about this post?
Like
Love
Happy
Haha
Sad

