പത്തനംതിട്ട – ജില്ല ശിശുക്ഷേമ സമിതിയുടെ ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം 2026 ജനുവരി 10 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. ജനറൽ ഗ്രൂപ്പിൽ പച്ച (5-8), വെള്ള (9-12) നീല (13-16) പ്രത്യേക ശേഷി വിഭാഗത്തിൽ മഞ്ഞ (5-10) ചുവപ്പ് (11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.
പ്രത്യേക ശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ നാലു ഉപ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. തൽസമയത്ത് വിഷയം നൽകും.
ചിത്രങ്ങൾ വരയ്ക്കുന്നതിന് പേപ്പറുകൾ ജില്ലാ ശിശുക്ഷേമ സമിതി നൽകും. വരയ്ക്കാനുള്ള സാധന സാമഗ്രികൾ മത്സരാർഥികൾ കൊണ്ടു വരണം. ജലഛായം, എണ്ണഛായം, പെൻസിൽ എന്നിവ ഉപയോഗിക്കാം. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചന സംസ്ഥാന മത്സരത്തിൽ ഉൾപ്പെടുത്തും. സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 10 ശനിയാഴ്ച മത്സര സ്ഥലത്ത് എത്തണം. ഫോൺ : 8547716844, 96453 74919.


