ഭിന്നശേഷി വിഭാഗക്കാരുടെ സെൻസസ് അപ്‌ഡേഷന് പ്രത്യേക കർമ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂർ ശങ്കരൻ

Pathanamthitta

പത്തനംതിട്ട – ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ സെൻസസ് അപ്‌ഡേഷന് പ്രത്യേക കർമ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയിൽ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷി സെൻസസ് അപ്‌ഡേഷൻ, യുഡിഐഡി കാർഡ് രജിസ്‌ട്രേഷൻ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തിൽ വിവരങ്ങൾ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവർത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എല്ലാ ഭിന്നശേഷിക്കാർക്കും കഴിവതും വേഗം യുഡിഐഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാരായ വ്യക്തികൾക്കും യുഡിഐഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ കാർഡുകൾ പൂർത്തികരിക്കുന്നതിനായി സർക്കാർ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരെ സ്വാവലംബൻ വെബ്സൈറ്റിലേക്ക് പേര് ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും, കിടപ്പുരോഗികൾ ആയ ഭിന്നശേഷിക്കാരെ രജിസ്റ്റർ ചെയ്യിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഓരോ പഞ്ചായത്തിലും, അക്ഷയ സെന്റർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരുടെ സേവനം ഉറപ്പ് വരുത്തി പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ്, അദാലത്ത് എന്നിവ സംഘടിപ്പിക്കും. ഭിന്നശേഷി സംബന്ധമായ തിരിച്ചറിവ് പ്രാരംഭഘട്ടത്തിൽ തന്നെ ഉണ്ടാകുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഏർളി ഇന്റെർവെൻഷൻ പ്രൊജക്റ്റ് നടപ്പിലാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ബി. മോഹനൻ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ പ്രീത, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബൈജു ടി പോൾ, സാമൂഹിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *