ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ സർക്കാർ തിരികെ നൽകണം ; എസ്. ഇ. യു

Kerala Pathanamthitta

പത്തനംതിട്ട : ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ സർക്കാർ തിരികെ നൽകുക – എസ്. ഇ. യു. ജീവനക്കാർക്കും അദ്ധ്യാപകർക്കും സർക്കാർ വർഷങ്ങളായി നിഷേധിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ തിരിച്ചു നൽകണമെന്ന് എസ്.ഇ യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന യോഗo മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സമദ് മേപ്രത്ത് ഉദ്ഘാടനം നിർവഹിച്ചു

ഒൻപത് വർഷ കാലമായി ജീവനക്കാരോടും അദ്ധ്യാപകരോടും കടുത്ത അനീതി ആണ് സർക്കാർ കാണിക്കുന്നത്. ദൈനംദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജീവനക്കാർ അവരുടെ കുടുംബ ബജറ്റ് താളം തെറ്റി വലിയ കടക്കാരാകുന്ന സഹചര്യം ആണ് നിലവിലുള്ളത്. വിലക്കയറ്റത്തിന് ആനുപാതികമായ നൽകേണ്ട ഡി. എ നൽകാതെയും ഏൺണ്ട് ലീവ് സറണ്ടർ മരവിപ്പിച്ചുമുള്ള സർക്കാർ നിലപാട് ജീവനക്കാരെ കടക്കെണിയിലേക്ക് തള്ളി വിടുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു

20% ഡി. എ.കുടിശ്ശിക അനുവദിക്കുക. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക .ലീവ് സറണ്ടർ പുനസ്ഥാപിക്കുക. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക .വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ സർക്കാരിൻ്റെ മുൻപിൽ വർഷങ്ങളായി അവതരിപ്പിച്ചിട്ടും അതിനെ അവഗണിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് “പോരാട്ടം അതിജീവനം നീതി കാലത്തിന്റെ വീണ്ടെടുപ്പ് ” എന്ന പ്രമേയത്തിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ് പറഞ്ഞു

വകുപ്പ് ഏകീകരണം വഴി തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാരുടെ നഷ്ടപ്പെട്ട പ്രമോഷൻ സാധ്യതകൾ പുന:സ്താപിക്കുക, ജിയോളജി വകുപ്പിലും റവന്യൂ വകുപ്പിലും അധിക ജോലിഭാരം കാരണം നട്ടംതിരിയുന്ന ജീവനക്കാരുടെ ജോലിഭാരം കുറക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

എസ്.ഇ. യു പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഹാഷിം. എ.ആർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ യു ജില്ലാ ജനറൽ സെക്രട്ടറി അജി എ.എം സ്വാഗതം ആശംസിച്ചു .

മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷാനവാസ് അലിയാർ, എസ്.ഇ യു സംസ്ഥാന സെക്രട്ടറി ,പി.ഐ ഷാഹുൽ ഹമീദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അസീസ് ചുങ്കപ്പാറ എസ്.ഇ. യൂ .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷമീം. എസ്,എം.എസ്.എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി തൗഫീഖ് എം കൊച്ചുപറമ്പിൽ, എസ്. ഇ. യു ജില്ലാ വൈസ് പ്രസിഡണ്ടൻ്റുമാരായ നബീഖാൻ. എ, ഷൺമുഖൻ വി, ഷിഹാബ്. എസ് , സാബുദ്ദീൻ എസ് ,ജില്ലാ സെക്രട്ടറിമാരായ അയ്യൂബ് ഖാൻ പി.എം,അഫ്സൽ വകയാർ ഐഷാ ബീവി കെ.എ , സത്താർ ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് ., ,സുനിത ബഷിർ,ജില്ലാ ട്രഷറർ റജീന അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *