ഇലവുംതിട്ട : പ്രശസ്തനായ കോൺഗസ് നേതാവായിരുന്ന അന്തരിച്ച കോന്നിയൂർ ത്യാഗരാജന്റെ മകളാണ് ശ്രീമതി. വിനീത അനിൽ. 1995 കോന്നി ഗ്രാമ പഞ്ചായത്തിലെ ചൈനാമുക്ക് എന്ന ചെങ്കോട്ടയിൽ (മoത്തിൽകാവ് വാർഡ്) O3 വോട്ടിൻ്റെ വിജയത്തോടെ മൂവർണ്ണക്കൊടി വാനിൽ ഉയർത്തി തുടങ്ങിയ വിജയത്തിൻ്റെ തുടർച്ച വിവാഹ ശേഷം ഇലവുംതിട്ടക്കാരിയായി മാറുകയും, ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷനിൽ നിന്നുള്ള വിജയവും, മെഴുവേലി പഞ്ചായത്ത് മെമ്പറായി വർഷങ്ങളോളവും, ഇപ്പോൾ മെഴുവേലി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള വിജയവും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വരെ എത്തി നിൽക്കുന്നു . വിനീതയുടെ അച്ഛന്റെ സഹോദരൻ പ്രശസ്ത കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച കോന്നിയൂർ വരദരാജന്റെ മകനും, വിനീതയുടെ സഹോദരനുമായ പ്രവീൺ പ്ലാവിളയിൽ 2020 ൽ കോന്നി ഗ്രാമപ്പഞ്ചായത്ത് മഠത്തിൽ കാവ് വാർഡിൽ നിന്ന് വിജയിക്കുകയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകുകയും ചെയ്തിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ പ്രവീൺ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ അതുമ്പുംകുളം ഡിവിഷനിൽ നിന്ന് വിജയിച്ചു. ഇത്തവണ മഠത്തിൽ കാവ് വാർഡിൽ നിന്ന് വിജയിക്കുകയും ചെയ്തു. ഇരുവർക്കും ആശംസകളും, അഭിനന്ദനങ്ങളുമോടെ.. ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട.

ചിത്രം. വിനീതാ അനിലിനൊപ്പം പ്രവീൺ പ്ലാവിളയിൽ
What do you feel about this post?
Like
Love
Happy
Haha
Sad

