ഉയരെ ‘ ജെൻഡർ കാമ്പയിന് പത്തനംതിട്ട ജില്ലയിൽ തുടക്കം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഉയരെ’ കാമ്പയിൻ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 നിന്നും 50 ശതമാനമായി ഉയർത്തുക, സുരക്ഷിത തൊഴിലിടം സൃഷ്ടിക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ അയൽക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും കാമ്പയിന്റെ വിവരങ്ങൾ എത്തിക്കും.

രണ്ടാം ഘട്ടത്തിൽ ഓരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവർത്തനം നടപ്പാക്കും.
ജില്ലാതല മോണിറ്ററിങ് ബ്ലോക്ക് കോർഡിനേറ്റർ മുഖേനെയാണ് കാമ്പയിൻ നടക്കുന്നത്. വേതനാധിഷ്ഠിത തൊഴിലും സ്ത്രീ പദവിയും, ലിംഗസമത്വവും ലിംഗ പദ്ധതിയും, സുരക്ഷിത തൊഴിലിടം കുടുംബശ്രീ ജെൻഡർ പിന്തുണ സംവിധാനം, ഹാപ്പി കേരളം എന്നിവയാണ് വിഷയം. ഡിസംബർ 31 നുള്ളിൽ ജില്ല, സിഡിഎസ്, എഡിഎസ്തല പരിശീലനവും 2026 ജനുവരി 15 നുളളിൽ അയൽകൂട്ടതല ചർച്ചയും പൂർത്തിയാക്കും. 2026 മാർച്ച് 15 വരെയാണ് കാമ്പയിൻ.

സംസ്ഥാനതല ഫാക്കൽറ്റി എം ശാന്തകുമാർ, കുടുംബശ്രീ ജെൻഡർ ഡിപിഎം പി ആർ അനുപ, മുൻ ഡയറ്റ് സീനിയർ ഫാക്കൽറ്റി ടി ശ്രീകുമാരി, റിസോഴ്‌സ് പേഴ്‌സൺ നൈതിക്, സ്‌നേഹിത കൗൺസിലർ എസ് അശ്വതി, കമ്മ്യൂണിറ്റി കൗൺസിലർ അർച്ചന എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

പരിശീലനത്തിൽ കുടുംബശ്രീ സി.ഡി.എസ് കമ്മ്യൂണിറ്റി കൗൺസിലർമാർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആർ. പി മാർ, കുടുംബശ്രീ സി. ഡി. എസ് അംഗങ്ങൾ, വിഷയ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *