പത്തനംതിട്ട – ആരോഗ്യ അനുബന്ധ മേഖലകളിൽ നടത്തിയ മികവുറ്റ പ്രവർത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആർദ്ര കേരളം പുരസ്‌കാരം. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌കാരം വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.
അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളിലെ പ്രവർത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയിൽ ഒരുക്കിയ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ഹരിത കർമ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ നൽകൽ, സ്‌കൂളുകളിൽ സാനിറ്ററി നാപ്കിൻ വെയിന്റിങ് മെഷീൻ, വാട്ടർ പ്യൂരിഫയർ, ഷീ ടോയ്‌ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പൺ ജിം, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴിൽ പരിശീലനത്തിനായുള്ള പദ്ധതികൾ, വയോജന രംഗത്ത് നടപ്പാക്കിയ വീൽസ് ഓൺ മീൽസ് എന്നിവയാണ് പുരസ്‌കാര നേട്ടത്തിന് അർഹമാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, വൈസ് പ്രസിഡന്റ് ബീന പ്രഭ , സ്ഥിരം സമിതി അധ്യക്ഷരായ ആർ. അജയ കുമാർ, ജിജി മാത്യു, സി.കെ ലതാ കുമാരി, ലേഖ സുരേഷ്, അംഗങ്ങളായ സി. കൃഷ്ണകുമാർ, ജസി അലക്സ് , മായ അനിൽകുമാർ. രാജി പി. രാജപ്പൻ, ജിജോ മോഡി, അജോമോൻ, സൂപ്രണ്ട് ഡോ. നിധീഷ് ഐസക്ക് സമുവേൽ, ഡോ . സാറ നന്ദന മാത്യു, ഡോ. ഗോപകുമാർ, പി. ആർ.ഒ ലെയ സി. ചാക്കോ, അനു തോമസ്, അരുൺ കുമാർ എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ലഭിച്ച എംബിഎഫ്എച്ച്ഐ സർട്ടിഫിക്കറ്റും ഭരണസമിതി ഏറ്റുവാങ്ങി.
What do you feel about this post?
Like
Love
Happy
Haha
Sad

