സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയർ ഫെയർ ആരംഭിച്ചു

Pathanamthitta

പത്തനംതിട്ട – കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയർ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് പ്രയോജനകരമായ ഇടപെടലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിപണിയിൽ സർക്കാരിന്റേത് ജനകീയ ഇടപെടലാണ്. വിപുലമായ വിപണിയാണ് സപ്ലൈകോ ഒരുക്കിയിട്ടുള്ളത്. ഓണം ഫെയർ റെക്കോഡ് വരുമാനം നേടിയിരുന്നുവെന്നും മന്ത്രി ചൂണ്ടികാട്ടി.

പൊതുവിതരണമേഖലയിൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് അധ്യക്ഷൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ക്രിസ്മസ്- ന്യൂ ഇയർ ഫെയറിന്റെ ആദ്യ വിൽപനയും അദേഹം നടത്തി.

പത്തനംതിട്ട നഗരസഭ കാര്യാലയത്തിന് എതിർവശത്തെ റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ 2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ്- ന്യൂ ഇയർ ഫെയർ. പലവ്യഞ്ജനങ്ങളും അരിയും സബ്സിഡി നിരക്കിലും ഫ്രീ സെയിൽ നിരക്കിലും ലഭിക്കും. കൺസ്യൂമർ ഉൽപന്നങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം പൊതു വിപണിയിൽ ലഭ്യമല്ലാത്ത സ്പെഷ്യൽ കോമ്പോ ഓഫറുമുണ്ട്. ഹോർട്ടികോർപ്പ് പച്ചക്കറി സ്റ്റാളും മിൽമ സ്റ്റാളും ഇതിനൊപ്പം പ്രവർത്തിക്കും.

പത്തനംതിട്ട നഗരസഭ കൗൺസിലർ സി കെ അർജുനൻ, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ ആർ രാജീവ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ജേക്കബ്, ബി ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *