ഇഡി വരും ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ; ഉത്തരവിട്ട് വിജിലൻസ് കോടതി

Kollam
Print Friendly, PDF & Email

കൊല്ലം – എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കും. ഇതിനായി മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി അത് തള്ളുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്ഐടിയും സ്വീകരിച്ചത്. എന്നാൽ, വിജിലൻസ് കോടതി ഇത് തള്ളി. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിയ്ക്ക് കൈമാറണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ ആയിരുന്നു ഇഡി ആദ്യം സമീപിച്ചത്. എന്നാൽ, വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *