തീർത്ഥാടനകാലം ഇന്നുമുതൽ : ശിവഗിരി ഒരുങ്ങി

Kollam
Print Friendly, PDF & Email

ശിവഗിരി : 93 മത് ശിവഗിരി തീർത്ഥാടന കാലത്തിന് ഇന്ന് തുടക്കം കുറിക്കും. രാവിലെ 5 മുതൽ തിരു അവതാര മുഹൂർത്ത പ്രാർത്ഥന മഹാസമാധി സന്നിധിയിൽ നടക്കും. 10 ന് ഗുരുപൂജ ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദദീപം തെളിക്കും. തുടർന്ന് ശീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തീർത്ഥാടനക്കാല ഉദ്ഘാടനം നിർവഹിക്കും. ധർമ്മസംഘം ജനറൽ സെകട്ടറി സ്വാമി ശുഭാംഗാനന്ദ , തീർഥാടന കമ്മിറ്റി സെകട്ടറി സ്വാമി ശാരദാനന്ദ, ധർമ്മസംഘം മുൻ ജനറൽ സെകട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവർ അനുഗഹ പ്രഭാഷണങ്ങൾ നടത്തും. ശീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡൻറ് രതീഷ് .ജെ.ബാബു മുഖ്യാതിഥി ആയിരിക്കും. അടൂർ പ്രകാശ് എം.പി, വി.ജോയ് എംഎൽഎ, ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻറ് ജയപകാശ് കല്ലമ്പലം, സെകട്ടറി അജി എസ് ആർ എം , മുൻ എം.എൽ.എ വർക്കല കഹാർ, കെ.എം ലാജി എന്നിവർ പ്രസംഗിക്കും. ഗുരുധർമ്മ പ്രചരണസഭാ സെകട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും തീർത്ഥാടന കമ്മിറ്റി ജോയിൻറ് സെകട്ടറി സ്വാമി വിരജാനന്ദഗിരി കൃതജ്ഞതയും പറയും. ജീവകാരുണ്യ പ്രവർത്തകരായ അരവിന്ദ് എസ് കുമാർ, മധുസൂദനൻ ജി മധുമന്ദിരം, ഹരിഹരൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. 29 വരെ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സെമിനാറുകളും തുടരും. ഡിസംബർ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലാകും മഹാതീർത്ഥാടനം

Leave a Reply

Your email address will not be published. Required fields are marked *