കൊല്ലം: കൊല്ലം റൂറൽ പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവക്കൽ പ്രദേശത്തെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും അജ്ഞാത സ്ത്രീയെ കണ്ടെത്തി. ഇന്ന് (26/05/2026) രാവിലെയാണ് നാട്ടുകാർ സ്ത്രീയെ കണ്ടത്. സ്ത്രീ പരസ്പരവിരുദ്ധമായ രീതിയിൽ സംസാരിക്കുന്നതായി പോലീസും നാട്ടുകാരും അറിയിച്ചു. “പ്രിയ”, “മഞ്ഞപ്ര” എന്നീ പേരുകളാണ് സ്ത്രീ പറയുന്നതെന്നാണ് വിവരം. സ്ത്രീയെ കുറിച്ച് ആർക്കെങ്കിലും വിവരം ലഭിക്കുകയോ, എവിടെയെങ്കിലും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പൂയപ്പള്ളി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഫോൺ: 9497980204


