തലസ്ഥാനത്ത് മാത്രമല്ല; തലവടിയിലും ബിജെപിക്ക് മൂന്നിരട്ടി വോട്ട് വർദ്ധന.

Alappuzha
Print Friendly, PDF & Email

ആലപ്പുഴ – തിരുവനന്തപുരം കോർപ്പറേഷൻ ഭരണം എൻ.ഡി.എയ്ക്ക്. തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റം നടത്തി. അതേപോലെ  2020ൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ തലവടി ഗ്രാമ പഞ്ചായത്തിൽ വെറും ഒരു സീറ്റ് നേടിയ ബിജെപി ഇത്തവണ മൂന്ന് സീറ്റുകൾ നേടി തിളക്കമാർന്ന വിജയം നേടി. യുഡിഎഫിന്റെയും, എൽഡിഎഫിന്റെയും സിറ്റിങ്ങ് സീറ്റുകളാണ് ബിജെപി നേടിയത്.
ഇത്തവണ തലവടി പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാവുകയും യുഎഡിഎഫിന് എൽഡിഎഫിനെക്കാൾ ഒരു സീറ്റ് കൂടുതൽ നേടി മുന്നിലെത്തി.

എന്നാൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സീറ്റ് ബിജെപിക്ക് നഷ്ടമാകുകയും, ബിജെപി യിൽ നിന്നും എൽഡിഎഫ് ആ സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. മറ്റു പലയിടങ്ങളിലെയും പോലെ കുട്ടനാട്ടിലും യുഡിഎഫ് തരംഗം ആണ് കാണാൻ കഴിഞ്ഞത്.

തലവടിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ പ്രാധാന്യം നല്കണമെന്നും പതിറ്റാണ്ടുകളായി നേരിടുന്ന ശുദ്ധജല ക്ഷാമം ഉൾപ്പെടെ പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നും പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു.

തലവടി ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പോലും നിലവിൽ വാടകയ്ക്ക് ആണുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *