എടത്വ: എടത്വായിൽ നിന്നും പുനരാരംഭിച്ച പാരേത്തോട്, ആലംതുരുത്തി വഴിയുള്ള കെഎസ്ആർടിസി സർവീസ് നിർത്തി വെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെബി. ഗണേശ് കുമാർ, തോമസ് കെ തോമസ് എംഎൽഎ , കെഎസ്ആർടിസി മാനേജിങ്ങ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻ, സോണൽ മാനേജർ, ഹരിപ്പാട് എടിഒ, എടത്വ സ്റ്റേഷൻ ഇൻചാർജ് എന്നിവർക്ക് നിവേദനം- നല്കി.
കോവിഡ് കാലത്ത് നിർത്തി വെച്ചിരുന്ന സർവ്വീസ് 2023 മാർച്ച് 15ന് ആണ് പുനരാരംഭിച്ചത്.രാവിലെ എട്ട് മണിക്ക് എടത്വാ ഡിപ്പോയിൽ നിന്നും പാരേത്തോട് വഴി തിരുവല്ലയ്ക്കും 09:05ന് തിരുവല്ലയിൽ നിന്നും പാരേത്തോട് വഴി ആലപ്പുഴയ്ക്കും വൈകുന്നേരം 04:00ന് ആലപ്പുഴ നിന്നും പാരേത്തോട് വഴി തിരുവല്ലയ്ക്കും വൈകുന്നേരം O5:00ന് തിരുവല്ലയിൽ നിന്നും പാരേത്തോട് വഴി എടത്വായ്ക്കും ആയിരുന്നു ഷെഡ്യൂളുകൾ. നിരണം, തോട്ടടി, തലവടി ,കുന്തിരിക്കൽ,കോടമ്പനാടി എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഏറെ പ്രയോജനകരമായിരുന്നു. ഇപ്പോൾ ആലപ്പുഴയിൽ നിന്നുള്ള വൈകിട്ട് 4ന് പാരേത്തോട് വഴി തിരുവല്ലയ്ക്കുള്ള സർവീസാണ് നിർത്തിയത്.
സർവ്വീസ് പുനരാരംഭിക്കണമെന്ന് എടത്വ വികസന സമിതി രക്ഷാധികാരി അഡ്വ. പി.കെ സദാനന്ദൻ, പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ഖജാ9ജി ഗോപകുമാർ തട്ടയ്ങ്ങാട് എന്നിവർ ആവശ്യപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

