ചെങ്ങന്നൂർ – മുളക്കുഴ പഞ്ചായത്തിൽ പാലിയേറ്റീവ് നഴ്സ് ഇല്ലാതായിട്ട് മൂന്ന് മാസം പിന്നിട്ടും നിയമനം നടത്താതത്തിൽ പ്രതിഷേധിച്ച് ബിജെപി മുളക്കുഴ പഞ്ചായത്ത് ഓഫീസിൽ ഉപരോധ സമരം നടത്തി. നഴ്സ് ഇല്ലാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പുതിയ പാലിയേറ്റീവ് നഴ്സിനെ നിയമിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്നും, നൂറ് കണക്കിന് രോഗികൾ ബുദ്ധിമുട്ടിലാക്കിയ ഭരണസമിതിയുടെ വഞ്ചന അവസാനിപ്പിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡൻ്റും ജനപ്രതിനിധിയുമായ പ്രമോദ് കാരയ്ക്കാട് ആവശ്യപ്പെട്ടു.

ഇലക്ഷൻ പെരുമാറ്റം ചട്ടത്തിൻ്റെ പേരിലാണ് നിയമനം നടത്താത് എന്ന് പറയുന്നത് പൊളളത്തരമാണ്. ഇലക്ഷൻ നോട്ടിഫിക്കേഷൻ വരുന്നതിന് ഇരുപത് ദിവസം മുൻപാണ് നിലവിലെ നേഴ്സ് പിരിഞ്ഞ് പോയതെന്നും, നിയമനുമായി ബന്ധപെട്ട് സിപിഎമ്മിലെ തർക്കമാണ് നേഴ്സ് നിയമനം നടക്കാത്തതെന്നും, ഭരണ സമിതിയുടെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

പാലിയേറ്റീവ് നഴ്സിൻ്റെ അഭാവത്തിൽ പുറത്ത് നിന്നുള പ്രൈവറ്റ് ഹോസ്പിറ്റലുകാർ വലിയ ചാർജാണ് ഒരു രോഗിയെ നോക്കുവാൻ ഇടയാക്കുന്നത്. അത് 2000 മുതലുള്ള ഭീമമായ ചാർജാണ് വാങ്ങുന്നത്. അടിയന്തരമായി പഞ്ചായത്തിൽ പാലിയേറ്റീവ് നഴ്സിനെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഉപരോധസമരത്തിൽ ബിജെപി മണ്ഡലം ജന: സെക്രട്ടറി അനീഷ് മുളക്കുഴ, മണ്ഡലം സെക്രട്ടറി വിനിജ സുനിൽ, ജനപ്രതിനിധികളായ പുഷ്പകുമാരി, സ്മിത വട്ടയത്തിൽ, കെ സുനിൽ കുമാർ, എസ് പി സുനിൽകുമാർ അഞ്നസുധീഷ്, അജൂബ് ചന്ദ്രൻ, അജയകുമാർ എന്നിവർ നേതൃത്വം നൽകി.


