തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച എല്ലാ സാമഗ്രികളും ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നീക്കം ചെയ്യാത്ത പ്രചാരണ സാമഗ്രികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീക്കം ചെയ്ത്, അതിന്റെ ചിലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കി അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതുമാണ് എന്ന് അറിയിക്കുന്നു.


