ആചാര പെരുമയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി

Food Kerala Pathanamthitta

** ആദ്യ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള – ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. 72 ദിവസം നീണ്ടുനിൽക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോൾ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിർവഹിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപൻ, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പി എസ് സി മെമ്പർ അഡ്വ. ജയചന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം മഹാജൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്് ഉഷാകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനില, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി ചെറിയാൻ, മല്ലപ്പുഴശേരി പഞ്ചായത്ത് മെമ്പർമാർ, ആറന്മുള പഞ്ചായത്ത് മെമ്പർമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി, ഡിവൈഎസ്പി നന്ദകുമാർ, പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ. എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, വള്ളസദ്യ നിർവഹണ സമിതി അംഗങ്ങളായ അഡ്വ. കെ. ഹരിദാസ്, കെ. ബി. സുധീർ, ആറന്മുള വിഭാക് സംഘചാലക് സി.പി. മോഹനചന്ദ്രൻ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ആർ. പ്രകാശ്, ക്ഷേത്രം എഒ വി. ജയകുമാർ, വള്ളസദ്യ കൺവീനർ വി.കെ. ചന്ദ്രൻ, അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ കെ.ജി. കർത്ത, പള്ളിയോട സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ വള്ളസദ്യയിൽ പങ്കെടുത്തു.

അമ്പത്തിരണ്ടു പള്ളിയോടങ്ങളിലെ തുഴച്ചിൽകാർക്കും പള്ളിയോട പ്രതിനിധികൾക്കുമുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മാനേജർ കെ.എസ്. സുനോജിൽ നിന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ.എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള എന്നിവർ ഏറ്റുവാങ്ങി. അസിസ്റ്റന്റ് മാനേജർ ഡി.എൽ. ധന്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രസന്നകുമാരി, ഡോ. ബി. സന്തോഷ്, അജയകുമാർ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *