തോട്ടം തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതിയെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.

Crime
Print Friendly, PDF & Email

റാന്നി – തോട്ടം തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും പത്തനംതിട്ട അഡീഷണൽ സെക്ഷൻസ് കോടതി-3 ജഡ്ജ് മിനിമോൾ.എഫ്. ശിക്ഷ വിധിച്ചു. നെടുമങ്ങാട് കുറ്റിച്ചൽ മുണ്ടാനിനട എം.എൻ നഗർ എന്ന സ്ഥലത്ത് ലക്ഷംവീട്ടിൽ പ്രകാശി (38) നെയാണ് ശിക്ഷിച്ചത് . കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ലാണ് . കുമ്പളത്താമൺ എന്ന സ്ഥലത്ത് റാന്നി സ്വദേശിയായ നേസയ്യൻ എന്നയാളുടെ റബർതോട്ടം നോട്ടക്കാരൻ ആയ സലോമാൻ എന്നയാളാണ് കൊലപ്പെട്ടത്. ടി തോട്ടത്തിലെ പണിക്കാരനായ പ്രതി തോട്ടത്തിൽ ജോലി ചെയ്യുന്നില്ലായെന്നുളള വിവരം തോട്ടം ഉടമയെ അറിയിച്ചതിലുളള വിരോധം നിമിത്തം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാടു വെട്ടാനുപയോഗിക്കുന്ന മെഷീനിൽ ഉപയോഗിക്കാൻ വാങ്ങി സൂക്ഷിച്ചിരുന്ന പട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ച് വികൃതമാക്കി. കൃത്യത്തിന് ശേഷം നാടു വിട്ടുപോയ പ്രതിയെ അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടറായിരുന്ന ന്യുഅ്മാന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ റ്റി.ഡി.പ്രജീഷും സംഘവും പാലോട് വനത്തിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു .ഈ കേസിന്റെ അന്വേഷണം നടത്തി പ്രതിയുടെ പേരിൽ ചാർജ്ജ് ഷീറ്റ് സമർപ്പിച്ചത് ഇപ്പോൾ പത്തനംതിട്ട ഡി.വൈ.എസ്.പി ആയി ജോലി നോക്കി വരുന്ന ന്യുഅ്മാൻ ആണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ബിന്നി ഹാജരായി .പ്രോസിക്യൂഷൻ നടപടികൾക്ക് സി.പി.ഒ മഹേഷ് സഹായിയായി

Leave a Reply

Your email address will not be published. Required fields are marked *