പത്തനംതിട്ട – യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോൾ പരാതിക്കാരിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. പക്ഷെ യുവാവിന് 18 തികയാൻ ഇനിയുമുണ്ട് നാലു മാസം ബാക്കി . പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് യുവതിയുടെ പരാതിക്കെതിരേ പോക്‌സോ കേസ് വരാനും സാദ്ധ്യത. എന്തു ചെയ്യണമെന്ന് അറിയാതെ പോലീസുകാരും വെട്ടിലായി.
ചിറ്റാർ പൊലീസ് സ്‌റ്റേഷനിലാണ് വാദി പ്രതിയായേക്കാവുന്ന ക്ലൈമാക്‌സ് ഉണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ നഴ്‌സിങിന് പഠിക്കുന്നയാളാണ് പരാതിക്കാരിയായ യുവതി . നിലവിൽ പ്രതിയായ യുവാവുമായി യുവതിക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. ഒന്നര വർഷം മുമ്പാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ യുവാവ് ഫോണിൽ സൂക്ഷിച്ചിരുന്നു. അടുത്തയിടെ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളജിൽ നിന്ന് വീട്ടിൽ പറഞ്ഞു വിട്ടു. പരീക്ഷ എഴുതാൻ മാത്രം അനുവദിച്ചു.
തുടർന്നാണ് ചിറ്റാർ പൊലീസിൽ യുവതി പരാതി നൽകിയത്. യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് രണ്ടുപേരുടെയും പുറത്തു വന്നത്. പീഡന സമയത്ത് യുവതിക്ക് പതിനെട്ടു വയസു കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ പതിനെട്ട് തികയാൻ നാലു മാസം കൂടി ബാക്കി . ഇതോടെയാണ് പൊലീസ് വെട്ടിലായത്. യുവതിക്കെതിരേ പോക്‌സോ കേസ് എടുക്കാനുള്ള വകുപ്പുണ്ട്. എന്തു ചെയ്യണമെന്ന് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ.
What do you feel about this post?
Like
Love
Happy
Haha
Sad

