സിവിൽ ഡിഫൻസ് പുതിയ ബാച്ച് പരിശീലനം പത്തനംതിട്ടയിൽ ആരംഭിച്ചു.

Pathanamthitta

പത്തനംതിട്ട – പുതിയ ബാച്ചിലേക്കുള്ള സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പരിശീലനം പത്തനംതിട്ടയിൽ ആരംഭിച്ചു. പത്തനംതിട്ട ഫയർ സ്റ്റേഷൻ പരിധിയിൽപ്പെട്ട വിവിധ സ്ഥലങ്ങളിൽ നിന്നും 75 ആളുകൾ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നു. വീട്ടമ്മമാർ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെ ഉള്ള ആളുകളും റിട്ടയേർഡ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു. ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ സിവിൽ ഡിഫൻസിന്റെ പ്രാധാന്യവും പൊതുസമൂഹത്തിൽ സിവിൽ ഡിഫൻസ് ഉള്ള പങ്ക് വിശദീകരിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേഷ് കുമാർ, സിവിൽ ഡിഫൻസ് പത്തനംതിട്ട ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ അശ്വിൻ കെ മോഹൻ, പോസ്റ്റ് വാർഡൻ സ്മിത എം നായർ, ഡെപ്യൂട്ടി പോസ്റ്റു വാർഡൻ ഷൈജു മോൻ എന്നിവർ സംസാരിച്ചു.

ഏത് ദുരന്തമുഖത്തും ആദ്യമെത്തുന്നത് ആ പ്രദേശത്തെ ജനങ്ങൾ ആണെന്നും ദുരന്ത മേഖലയിൽ ആദ്യ പ്രതികരണം എന്നോണം എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് രക്ഷാപ്രവർത്തനത്തിന്റെ അടിസ്ഥാനപാഠങ്ങൾ പകർന്ന് നൽകിയാൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുരന്തത്തിന്റെ ആഘാതം വളരെയേറെ കുറയ്ക്കുന്നതിനും സാധിക്കുന്നതാണെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.
ദുരന്തനിവാരണം, അഗ്നിബാധ നിവാരണം, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിലാണ് ഇവർക്ക് ക്ലാസ് നൽകുന്നത്. പങ്കെടുക്കുന്ന വോളണ്ടിയർമാർക്ക് ദിനബത്തയും, ഭക്ഷണവും അഗ്നിരക്ഷാ വകുപ്പ് നൽകുന്നുണ്ട്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *