യോഗയുടെ ഗുണങ്ങള്‍ സ്വായത്തമാക്കേണ്ടത് പ്രവര്‍ത്തികളിലൂടെയെന്ന് ജില്ലാ കളക്ടര്‍

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വാക്കുകളിലൂടെയല്ല പ്രവര്‍ത്തികളിലൂടെയാണ് യോഗയുടെ ഗുണങ്ങള്‍ സ്വായത്തമാക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ജീവനക്കാരുടെ യോഗാ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.യോഗ അഭ്യസിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണം സ്വയം ഉള്ളിലേക്കും ചുറ്റുമുള്ളവരിലേക്കും ഈ പ്രപഞ്ചത്തിലേക്കും വീക്ഷിക്കാന്‍ നമ്മെ സഹായിക്കും. സാങ്കേതികവിദ്യയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും അതിപ്രസരത്തില്‍ ദിനംപ്രതി അന്യശ്രദ്ധ ഒരു ശീലമാക്കുമ്പോള്‍ ശ്രദ്ധപൂര്‍വം കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുവാന്‍ യോഗ നമ്മെ പ്രാപ്തരാക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു.നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരായ മനീഷ് രാജന്‍, എസ്. സ്മിത എന്നിവര്‍ ജീവനക്കാര്‍ക്ക് പരിശീലനത്തില്‍ നേതൃത്വം നല്‍കി. ജില്ലാ ലോ ഓഫീസര്‍ ശ്രീകേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍. രാജലക്ഷ്മി, ബി. ജ്യോതി, കളക്ട്രേറ്റിലെ വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *