പത്തനംതിട്ട: ഇന്ത്യൻ തീയേറ്റർ രംഗത്തേ വിശ്വ നാടക -ചലചിത്ര സാംസ്ക്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന തീയേറ്റർ & സ്മാരകവേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാഡുകൾ പ്രഖ്യാപിച്ചു. ബ്ലെസ്സി (ചലചിത്രസംവിധാനം, ചിത്രം ആടുജീവിതം) രാജു എബ്രഹാം (രാഷ്ട്രീയം സാംസ്ക്കാരികം) സബീർ പേഴുംമൂട് (പ്രവാസ കലാ -സാംസ്ക്കാരികം ) പി എൻ സുരേഷ് ബാബു നാടകം ( തീയേറ്റർ) എന്നിവർക്കാണ് അവാർഡ്. പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങിയ അവാർഡ് ഫെബ്രുവരി അവസാനവാരം പത്തനംതിട്ട പ്രസ് ക്ലബിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ: രാജാ വാര്യർ .രക്ഷാധികാരി രാജേന്ദ്രൻ തായാട്ട് .സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു


