റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

India
Print Friendly, PDF & Email

ന്യൂഡൽഹി – രണ്ടു ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി. ഡൽഹി പാലം എയർഫോഴ്‌സ് വിമാനത്താവളത്തിൽ എത്തിയ പുടിനെ, പ്രോട്ടോക്കോളുകൾ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ‌സ്വീകരിച്ചു. ഇരുവരും ഒരു വാഹനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാതീർഥിലേക്ക് പോയി. റഷ്യൻ സംഘത്തിന് അവിടെ അത്താഴവിരുന്നൊരുക്കിയിരുന്നു.

ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡൻറിന് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വച്ച് മോദിയും പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. അതേസമയം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി പ്രതിപക്ഷ നേതാക്കൾക്ക് കൂടിക്കാഴ്ചയില്ല. അതിൽ പരാതിപ്പെട്ടിട്ടുണ്ട് രാഹുൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ..

 

Leave a Reply

Your email address will not be published. Required fields are marked *