കുമ്പനാട്: വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നൽകുന്നതിന് വേണ്ടി കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ശേഖരിച്ച ആവശ്യ സാധനങ്ങൾ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറി. സ്കൂൾ പ്രിൻസിപ്പൽ അനിത എം യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ രാജു കെ തോമസ്, സെക്രട്ടറി പി ഇ സാംകുട്ടി, ജോയിൻ സെക്രട്ടറി ജെയിംസ് കെ ചെറിയാൻ, ട്രഷറാർ ജേക്കബ് പി എബ്രഹാം, മുൻ വൈസ് പ്രിൻസിപ്പൽ സാലി സണ്ണി, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, ജെസ്സി തോമസ്, രഞ്ജിനി രാജേഷ് എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച സുബിൻ നീറുംപ്ലാക്കലിന്റെ നേതൃത്വത്തിൽ വയനാട്ടിലെ മേപ്പാടിയിൽ എത്തുന്ന സംഘം ഉരുൾപൊട്ടലിൽ ഭവനരഹിതരായ ആളുകൾക്ക് പുതിയ വീടുകൾ വെച്ച് നൽകുന്നതിന് കുറിച്ച് വയനാട് ജില്ലാ ഭരണകൂടമായി ചർച്ച നടത്തും.

ഫോട്ടോ: കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് നൽകുന്നതിന് വേണ്ടി ശേഖരിച്ച ആവശ്യ സാധനങ്ങൾ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കലിന് കൈമാറുന്നു.


