പിആർഡിയുടെ മീഡിയ ഹാൻഡ് ബുക്ക് മൊബൈൽ ആപ്പ് ഇപ്പോ ഇങ്ങനെ ?

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി പബ്ലിക് റിലേഷന്‍ വകുപ്പ് തയ്യാറാക്കിയ ആപ്പിന്റെ പ്രവര്‍ത്തനവും നിലച്ചു.

പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനുള്ള ഒടിപി ലഭിക്കുന്നില്ല. നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കു പോലും വിവരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്. ആപ്പ് തുറന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു. റീലോഡ് ചെയ്യുകയെന്ന അറിയിപ്പാണ് ആപ്പ് തുറക്കുമ്പോള്‍ ലഭിക്കുന്നത്.

കോവിഡ് കാലഘട്ടത്തില്‍ മീഡിയ ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിന് പകരമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയത്. ആപ്പില്‍ മീഡിയ ഹാന്‍ഡ് ബുക്കിലെ പോലെ തന്നെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി ആപ്പ് പ്രവര്‍ത്തന രഹിതമാണ്.

മീഡിയാ ഹാന്‍ഡ് ബുക്കിനായി നിര്‍മ്മിച്ച ആപ്പിലൂടെ വിവരങ്ങള്‍ കണ്ടെത്താന്‍ വേഗത്തില്‍ സാധിച്ചിരുന്നു. പുതുതായി വിവരങ്ങള്‍ ചേര്‍ക്കാന്‍ തത്സമയം കഴിയുമെന്നായിരുന്നു ഉദ്ഘാടന വേളയിലെ സര്‍ക്കാരിന്റെ അവകാശവാദം. മീഡിയ ഹാന്‍ഡ് ബുക്കിന്റെ കോപ്പി പരിമിതമായതിനാല്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം.

തിരുവനന്തപുരം ആസ്ഥാനമായുള്ള മേക്കന്‍ഡ്മാനേജ് എന്ന സോഫ്റ്റ് വ്വെയര്‍ കമ്പനിയാണ് പി.ആര്‍.ഡിക്കു വേണ്ടി മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *