മണ്ഡല മകരവിളക്ക് തീർത്ഥാടനം ; പുരുഷ നേഴ്‌സിംഗ് ഓഫീസർ നിയമനം

Health Pathanamthitta

പത്തനംതിട്ട – 2025-26 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീർഥാടന കാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിൽ (ഇഎംസി) ദിവസ വേതനത്തിൽ പുരുഷ നേഴ്‌സിംഗ് ഓഫീസർമാരെ നിയമിക്കുന്നു. 2025 നവംബർ 14 മുതൽ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി.

തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തിൽ
നേഴ്‌സിംഗ് സൂപ്പർവൈസർ- ഒമ്പത്- അംഗീകൃത കോളജിൽ നിന്ന് ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണന.

നേഴ്‌സിംഗ് ഓഫീസർ- 78- അംഗീകൃത കോളജിൽ നിന്ന് ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി. നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന.
അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ജോലി പരിചയ സർട്ടിഫിക്കറ്റുമായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഒക്ടോബർ 30 രാവിലെ 10.30 ന് ആരംഭിക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 9961632380, 0468 2222642.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *