പന്തളം – മുൻ വൈരാഗ്യം മൂലം യുവതിയെയും വൃദ്ധമാതാവിനെയും ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി. കുളനട മാന്തുക മലയുടെ താഴത്തേതിൽ വീട്ടിൽ രഞ്ജിത്ത് (41) ആണ് അറസ്റ്റിലായത്.
21ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനി ജിൻസി സാറജേക്കബിനെയാണ് പ്രതി ആക്രമിച്ചത്. ഇവരുടെ വൃദ്ധ മാതാവിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മിൽ മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തർക്കവും മറ്റും നില
നിൽക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇവരെ ആക്രമിച്ചത്. കൃത്യത്തിനു ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്.
അടൂർ ഡിവൈ.എസ്.പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഓ ടി ഡി പ്രജീഷ്, സബ് ഇൻസ്‌പെക്ടർ യു.വി.വിഷ്ണു, എ എസ് ഐ വൈ ജയൻ, സിവിൽ പോലീസ് ഓഫീസർ എസ്. അൻവർഷ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


