ന്യൂഡൽഹി – അന്താരാഷ്‌ട്ര മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെ ആഘോഷിക്കുകയാണ് ആ വാർത്ത.. അമേരിക്കയുടെ മുൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ വീണ്ടും ഒരിക്കൽ കൂടി പ്രസിഡന്റാകാനുള്ള മോഹത്തിന് തിരിച്ചടി എന്ന വാർത്ത. 2024- ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതിയാണ് വിധിച്ചത്. കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് അയോഗ്യത. 2021 ജനുവരിയിൽ യു.എസ്. കാപ്പിറ്റോളിന് നേർക്ക് ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിലെ പങ്കു തെളിഞ്ഞതിനെ തുടർന്നാണ് നടപടി. യു.എസിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയാണ് ട്രംപ്.
പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവർ അധികാരത്തിലെത്തുന്നത് തടയാനുള്ള യു.എസ്. ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂർവമായി മാത്രമാണ് പ്രയോഗിക്കാറ്. മേൽക്കോടതികളിൽ അപ്പീൽ സമർപ്പിക്കാൻ ട്രംപിനെ അനുവദിക്കുന്നതിന്റെ ഭാഗമായി വിധി നടപ്പാക്കുന്നത് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിട്ടുമുണ്ട്. കോളറാഡോയിലെ ഒരുകൂട്ടം വോട്ടർമാരും സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിലിറ്റി ആൻഡ് എത്തിക്‌സും ചേർന്നാണ് ട്രംപിനെതിരേ കോടതിയെ സമീപിച്ചത്. കോടതി വിധി സംസ്ഥാനത്ത് മാർച്ച് അഞ്ചിന് നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാൽ നവംബർ അഞ്ചിന് നടക്കുന്ന ജനറൽ ഇലക്ഷനെയും ഇത് ബാധിച്ചേക്കാം. അതേസമയം വിധി ന്യൂനതകളുള്ളതും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് ട്രംപിന്റെ പ്രചാരണവിഭാഗത്തിനെ വിമർശനം..
What do you feel about this post?
Like
Love
Happy
Haha
Sad

