അടൂർ – വീടിന്റെ വാതിൽ കുത്തിത്തുറന്ന് മുക്കാൽ പവൻ സ്വർണം മോഷ്ടിച്ചു. ഏനാത്ത് മണ്ടച്ചൻപാറ നെല്ലിത്താനത്ത് (ഗ്രേസ് വില്ല) ജോൺസന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. രാത്രി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജോൺസന്റെ ഭാര്യ കുഞ്ഞുമോൾ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തി തുറന്നത് കണ്ടത്. വീടിനുള്ളിൽ സാധനങ്ങൾ മുഴുവൻ വലിച്ചു വാരിയിട്ടിരിക്കുകയായിരുന്നു. മുക്കാൽ പവന്റെ മോതിരമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏനാത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

