അജ്ഞാത വാഹനം തട്ടി നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു :

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – ഇന്നലെ വൈകിട്ട് 6.30 ഓടെ മാമ്മൂട് ആഷികാ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍വശത്തായിരുന്നു അപകടം. അജ്ഞാത വാഹനം തട്ടി നിയന്ത്രണം വിട്ട ബൈക്ക് കാല്‍നടയാത്രികരെ ഇടിച്ചു തെറിപ്പിച്ചു .

ഇളകൊള്ളൂര്‍ പുതുപറമ്പില്‍ ശ്രീജ (52), മകള്‍ ശ്രീനിക (12) ഇവരോടൊപ്പം ഉണ്ടായിരുന്ന വിലാസിനി, ബൈക്ക് യാത്രികന്‍ ചിറ്റാര്‍ സ്വദേശി രമേശ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കോന്നിയില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുകയായിരുന്ന രമേശിന്റെ ബൈക്കില്‍ അജ്ഞാത വാഹനം തട്ടിയ ശേഷം നിര്‍ത്താതെ പോയി.

നിയന്ത്രണം വിട്ട ബൈക്ക് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന കുടുംബത്തെ ഇടിച്ചു വീഴ്ത്തി മറിയുകയായിരുന്നു. അജ്ഞാത വാഹനം ഫയര്‍ ഫോഴ്‌സിന്റെതാണന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കോന്നിയിലെ ഫയര്‍ഫോഴ്‌സില്‍ നിന്നും ഈ സമയം വാഹനങ്ങള്‍ പുറത്തു പോയിട്ടില്ലന്നു അധികൃതര്‍ പറഞ്ഞു. കോന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *