തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം നവംബർ 17 ന്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നവംബർ 17 ന് ആരംഭിക്കുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ. കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ നടന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു എംഎൽഎ.

24 മണിക്കൂറും പൊലിസ്, മെഡിക്കൽ സേവനം ഉറപ്പാക്കും. ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നവർക്കും പാചകം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകൾ സജീവമായി രംഗത്തിറങ്ങും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ളം വിതരണം ചെയ്യും. താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. സ്പെഷ്യൽ സ്‌ക്വാഡും പ്രവർത്തിക്കും.

ഭക്ഷണശാലകളിൽ ദൈനംദിന പരിശോധനയും അണുനശീകരണ ശുചീകരണ പ്രവർത്തനവും
ആരോഗ്യ വകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി അധിക സർവീസ് നടത്തും.
ഹരിത ചട്ടം കൃത്യമായി പാലിക്കും. ഹരിതകർമ സേനയുടെ സേവനം ഉപയോഗിക്കും. അനധികൃത കച്ചവടം നിരോധിക്കാൻ നടപടി സ്വീകരിക്കാനും ആവശ്യമായ ഇടങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുവാനും എഴുമറ്റൂർ ഗ്രാമപഞ്ചായത്തിനോട് എംഎൽഎ ആവശ്യപ്പെട്ടു. ജില്ല കലക്ടർ എസ് പ്രേം കൃഷണൻ, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷമി, ജനപ്രതിനിധികൾ , വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *