ശബരിമല സ്വർണ്ണകൊള്ള ; അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ റിമാൻ്റ് ചെയ്തു:

Crime
Print Friendly, PDF & Email

ശബരിമല സ്വർണ്ണകൊള്ള ; അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ റിമാൻ്റ് ചെയ്തു:

പത്തനംതിട്ട – ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നേരത്തെ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അനേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച് മുരാരി ബാബുവിനെ തിങ്കളാഴ്ച്ച വരേക്കും സുധീഷ് കുമാറിനെ 12 ദിവസത്തേക്കും കസ്റ്റഡിയിൽ വിട്ടു കൊണ്ട് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം സി ജയകുമാർ ഉത്തരവായി.

2019 ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളും ശബരിമല ശ്രീകോവിലിലെ കട്ടിള പാളികളും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്ത് വിടുമ്പോൾ കേസിൽ 7 ആം പ്രതിയായ കെ എസ് ബൈജു തിരുവാഭരണം കമ്മീഷണറായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സ്വർണ്ണം അടക്കമുള്ള അമൂല്ല്യ വസ്തുക്കളുടെ പൂർണ്ണ ഉത്തരവാദിത്വമുള്ള തിരുവാഭരണം കമ്മീഷണർ എന്ന ച്ചുതല വഹിച്ച പ്രതി സ്വർണ്ണം പൊതിഞ്ഞ കട്ടിള പാളിയെ ചെമ്പ് പാളി എന്ന് മഹസറിൽ രേഖപ്പെടുത്തി സ്വർണ്ണം അപഹരിക്കാൻ കൂട്ട് നിൽക്കുകയും, ദ്വാരപാലക ശിൽപ്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക്വേണ്ടി, അനന്ത സുബ്രഹ്മണ്യം എന്ന ആളിന് കൈമാറിയപ്പോൾ സ്ഥലത്ത് സാന്നിദ്ധ്യമില്ലാതെ ഉത്തരവാദിത്വത്തിൽ ഗുരുതരമായ അനാസ്ഥ വരുത്തുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കെ എസ് ബൈജുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *