പഥേർ പാഞ്ചലിയുടെ എഴുപത് വർഷങ്ങൾ : പത്തനംതിട്ടയിൽ സിനിമാ പ്രദർശനം, സെമിനാർ, സംവാദം

Cinema Pathanamthitta

പത്തനംതിട്ട : സത്യജിത് റേയുടെ ആദ്യ സിനിമ പഥേർ പാഞ്ചലിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സിനിമയുടെ പ്രദർശനവും സെമിനാറും സംവാദവും സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി
മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മാറുന്ന പത്തനംതിട്ട നഗരത്തിന്റെ അഭിമാനമായി മാറിയിരിക്കുന്ന ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കൊപ്പം കൈകോർക്കുന്നതിൽ സന്തോഷമുണ്ട് എന്നദ്ദേഹം പറഞ്ഞു. ആദ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ പത്തനംതിട്ടയിൽ സംഘടിപ്പിക്കാൻ സഹായിച്ച ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

സെമിനാറിൽ പാഥേർപാഞ്ചാലി സിനിമയെക്കുറിച്ചും, അത് നൽകുന്ന ഇന്ത്യൻ ജീവിത സാഹചര്യങ്ങളെക്കുറിച്ചും പ്രശസ്ത കവി കെ. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ലൂമിയർ ലീഗ് പ്രസിഡൻ്റ് ജി. വിശാഖൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്വാഗതം ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ് നിർവ്വഹിച്ചു.

സിനിമാ പ്രദര്ശനത്തിനു ശേഷം നടന്ന സജീവ സർഗ്ഗ സംവാദത്തിൽ ഡോ.മോൻസി ജോൺ, ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്, ബിനു ജി തമ്പി, ബോബി ഏബ്രഹാം, തോമസ് ജോസഫ്, അഡ്വ. റോയി തോമസ്, ചിത്ര മേനോൻ, തുളസീധരൻ നായർ, മിനി കോട്ടൂരേത്ത് , ഡോ. ജിജു വി ജേക്കബ്, ഡോ. കെ ലേഖ എന്നിവർ പങ്കെടുത്തു. ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ കൃതജ്ഞത രേഖപ്പെടുത്തുകയും, സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിക്ക് ശേഷമുള്ള സിനിമകളുടെ സ്‌ക്രീനിങ്ങും അടുത്തുതന്നെ സംഘടിപ്പിക്കുമെന്നും, തുടർന്ന് മൂന്ന് സിനിമകളെക്കുറിച്ചുമുള്ള സർഗ്ഗ സംവാദം സംഘടിപ്പിക്കുമെന്നും ഉറപ്പ് നൽകി. ചിലരൊക്കെ പല പ്രാവശ്യവും, ചിലർ ആദ്യമായും ആയിരുന്നു ഈ സിനിമ കണ്ടത്. നമ്മളൊക്കെ മനുഷ്യരാണോ എന്ന് ചിന്തിക്കുകയും, ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സിനിമയിലെ ജീവിത യാഥാർത്ഥ്യങ്ങൾ പലരുടെയും കണ്ണുനനയിച്ച അനുഭവമായി.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *