പഴൂർ ബസിന്റെ കാരുണ്യ യാത്ര ജനകീയ കരുതലായി.

Kerala Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – വാര്യാപുരം വേലൻപറമ്പിൽ ശ്രീലക്ഷ്മിയുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രീയയുടെ ധന ശേഖരണത്തിനായി ചെങ്ങന്നൂർ- പത്തനംതിട്ട റൂട്ടിലോടുന്ന പഴൂർ ബസിന്റെ കാരുണ്യ യാത്ര ജനകീയ കരുതലായി. രാവിലെ 6.10ന് ചെങ്ങന്നൂരിൽ നിന്നും 5.25 ന് പത്തനംതിട്ടയിൽ നിന്നും പൂറപ്പെട്ട രണ്ടു ബസുകൾ കാരുണ്യ യാത്രയായി നടത്തുകയായിരുന്നു. ബസിൽ നിന്ന് ലഭിച്ച കളക്ഷനും പ്രത്യേക സംഭാവനകളും കുട്ടിയുടെ ചികിത്സ ക്കായി നൽകും. ജനകീയ സമിതി പ്രസിഡന്റ്‌ എം. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ,ബസ് ഉടമ ലാലു മാത്യു, ജനകീയ സമിതി ജോയിന്റ് സെക്രട്ടറി എം. ആർ. സുനിൽ, ജീജി ഓലിക്കൽ, വത്സൻ കരിമ്പിൽ, സുമേഷ് കുത്തുകല്ലുങ്കൽ, അപ്പു കിഴക്കേൽ എന്നിവർ പങ്കെടുത്തു .
Lakshmi Priya
Kerala grameen bank
Account നമ്പർ – 40675101029190
ifsc – KLGB0040675

Leave a Reply

Your email address will not be published. Required fields are marked *