മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന്

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് മകം ജലോത്സവം എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് പി.എം. ഉത്തമൻ അധ്യക്ഷത വഹിച്ചു.

വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തു.രക്ഷാധികാരി എജെ കുഞ്ഞുമോൻ പതാക ഉയർത്തി.എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അനുഗ്രഹപ്രഭാഷണം നടത്തി.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി മാസ്ഡ്രിൽ ഫ്‌ളാഗ് ഓഫ് ചെയ്തു.എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, ദ്രാവിഡ പൈതൃകവേദി സെക്രട്ടറി ജി. ജയചന്ദ്രൻ, സ്റ്റാർളി ജോസഫ്, ബിജു മുളപ്പഞ്ചേരിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഈപ്പൻ, അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ എം. പോൾ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ , സജി ജോസഫ്, യു. വിപിൻ, മധു മംഗലപ്പള്ളി, അജോഷ് കുമാർ തായങ്കരി, അനിറ്റ് മരിയ സജി, ജനറൽ സെക്രട്ടറി കെ.കെ. സുധീർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെസി. സന്തോഷ് , എൻടിബിആർ ചീഫ് സ്റ്റാർട്ട്ർ തങ്കച്ചൻ പാട്ടത്തിൽ,ജോസ് ജെ വെട്ടിയിൽ, സന്തോഷ് വെളിയനാട്, ജയപ്രകാശ് കിടങ്ങറ.എന്നിവർ പ്രസംഗിച്ചു.വയനാട് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കുട്ടനാട് റെസ്‌ക്യൂ ടീം അംഗങ്ങളായ അനൂപ്, ജിജോ ജോർജ്ജ്, ശ്യം സുന്ദർ, ജിജോ സേവ്യർ എന്നിവരെ ആദരിച്ചു.

സമ്മാന ദാനം സബ് ഇൻസ്‌പെക്ടർ സി. ജി. സജികുമാർ നിർവഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *