അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ കെ.എസ്. ആർ.ടി .സി ഡിപ്പോകളിൽ നിന്നും ശബരിമല മണ്ഡല – മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാർക്ക് അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒരു ബസിലോ മറ്റോ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടാൽ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് എങ്ങനെ അഗ്നിശമന പ്രവർത്തനങ്ങൾ നടത്തണമെന്നും, യാത്രക്കിടയിലോ അല്ലാതെയോ ഒരാൾ കുഴഞ്ഞു വീണു ശ്വാസം ഇല്ലാത്ത അവസ്ഥയിൽ സി.പി.ആർ എങ്ങനെ നൽകണം എന്നും റോഡ് ട്രാഫിക് അപകടങ്ങളിൽ എങ്ങനെ പ്രഥമ ശുഷ്രൂഷ നൽകാം എന്നും ഉള്ള പരിശീലനമാണ് ജീവനക്കാർക്കായി സംഘടിപ്പിച്ചത്.

പത്തനംതിട്ട ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അഞ്ചു, ജിഷ്ണു, വിനുകൃഷ്ണൻ, രാജശേഖരൻ എന്നിവർ പങ്കാളികളായി. 2 ദിവസമായി നടക്കുന്ന ക്ലാസ്സ്‌ നാളെയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *