അംഗനവാടിക്ക് വെള്ളമില്ല, വെളിച്ചമില്ല ; വോക്കറിൽ എത്തി പഞ്ചായത്തംഗത്തിൻ്റെ ഒറ്റയാൾ സമരം :

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – സ്വന്തം വാർഡിലെ അംഗനവാടിക്ക് വെള്ളവും വെളിച്ചവും നൽകാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തംഗം റോസമ്മ മത്തായിയാണ് മലപ്പുഴശ്ശേരി പഞ്ചായത്തോഫീസിനു മുന്നിൽ ഒറ്റയാൾ സമരം നടത്തിയത്:

നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബർ മാസം പത്തിന് ഉത്ഘാടനം നടത്തിയ രണ്ടാം വാർഡിലെ അംഗനവാടിക്ക് ഒരു മാസം പിന്നിട്ടിട്ടും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനും നൽകിയില്ല എന്നാരോപിച്ചാണ് സമരം. ചികിത്സയിൽ കഴിഞ്ഞിരുന്ന വാർഡ് അംഗം റോസമ്മ മത്തായി വോക്കറിൻ്റെ സഹായത്തോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എത്തിയാണ് പ്രതിഷേധിച്ചത്.

ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 20 ലക്ഷം രുപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 1997 ൽ ആരംഭിച്ച അംഗനവാടി ഇത്ര കാലം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അടുത്ത കാലത്ത് ടി എസ് മത്തായി, ലില്ലി കുട്ടി എന്നിവർ സംഭാവനയായി നൽകിയ 4 സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. അംഗനവാടിക്ക് വെള്ളവും വൈദ്യുതിയും നൽകേണ്ടത് ഗ്രാമ പഞ്ചായത്താണ്. ഇതിനായി വാട്ടർ അതോരിറ്റി യിൽ അടക്കേണ്ട 13226 രുപയും, കെ എസ് ഈ ബി യിൽ അടക്കേണ്ട 2313 രുപയും അടക്കാൻ ഗ്രാമ പഞ്ചായത്ത് വൈകിയതാണ് അംഗനവാടിക്ക് വെള്ളവും വൈദ്യുതിയും ലഭിക്കാൻ വൈകൻ കാരണമെന്നും റോസമ്മ മത്തായി പറയുന്നു. തന്നെ തെറ്റിധരിപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമിച്ചതായും റോസമ്മ മത്തായി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *