ഇന്നത്തെ പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ
*തൊഴിൽമേള 29ന്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ നവംബർ 29ന് മെഗാ തൊഴിൽമേള നടത്തുന്നു. ഫോൺ : 9495999688.
*തൊഴിൽ മേള സംഘടിപ്പിച്ചു
വളളിക്കോട് ഗ്രാമപഞ്ചായത്തും വിജ്ഞാന കേരളവും സംയുക്തമായി തൊഴിൽമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷനായി. 20 പ്രമുഖ കമ്പനികൾ പങ്കെടുത്ത മേളയിൽ നിന്ന് അഭിമുഖം നടത്തി 50 പേരെ തിരഞ്ഞെടുത്തു. 100 പേരെ ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തി.
*കൗൺസിലർ നിയമനം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള ലൈംഗിക ഗാർഹിക പീഡന/ സ്ത്രീധന പീഡനങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ഫലപ്രദമായി ചെറുക്കുന്നതിനും അതിജീവിതർക്ക് നിയമം അനുശാസിക്കുന്ന പ്രതിവിധി ലഭ്യമാക്കുന്നതിനും 2025-2026 വർഷത്തെ ജെൻഡർ അവയർനസ് സ്റ്റേറ്റ് പ്ലാൻ സ്‌കീം പ്രകാരം ജില്ലകളിൽ വനിതാ സെല്ലിന് കീഴിൽ ഫാമിലി വുമൺ കൗൺസിലർമാരെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുളളവരിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വേതനം 17000 രൂപ. ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, പത്തനംതിട്ട വിലാസത്തിൽ നവംബർ 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2222630.
*ടെൻഡർ
റാന്നി എംസിസിഎം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആർ എസ് ബി വൈ/ ജെ എസ് എസ് കെ/ ആർ ബി എസ് കെ /എ കെ/ ട്രൈബൽ/ മെഡിസെപ്പ് മുതലായ പദ്ധതികളിൽപെട്ട രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകൾ നവംബർ 16 മുതൽ 2026 മാർച്ച് 31 വരെ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി നവംബർ 12ന് വൈകിട്ട് രണ്ടുവരെ. ഫോൺ : 9188522990.
*ചുരുക്കപട്ടിക
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹെസ്‌കൂൾ ടീച്ചർ (മലയാളം, കാറ്റഗറി നം. 601/2024), ഹെസ്‌കൂൾ ടീച്ചർ (മലയാളം, ബൈ ട്രാൻസ്ഫർ, കാറ്റഗറി നം. 476/2024) തസ്തികകളുടെ ചുരുക്കപട്ടിക നിലവിൽ വന്നതായി
ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.
What do you feel about this post?
Like
Love
Happy
Haha
Sad

