തിരുവല്ല – കോമളം പാലത്തിന്റെ ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റ് പ്രവർത്തികൾക്ക് തുടക്കമായി. പുറമറ്റം കരയിലെ ഒന്നാമത്തെ സ്പാനിന്റെ ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റ് പ്രവർത്തികൾക്ക് മാത്യു ടി തോമസ് എംഎൽഎ തുടക്കം കുറിച്ചു. ഒന്നരവർഷം നിർമാണ കാലാവധി നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു. നിലവിൽ തുരുത്തിക്കാട് ഭാഗത്തെ പൈലിങ് പ്രവർത്തികളും തൂണുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. നദിയിലുള്ള പൈലിംഗ് പ്രവർത്തികൾ നടന്നുവരികയാണ്. 132.6 മീറ്റർ നീളവും ഇരുവശവും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.
ചടങ്ങിൽ ജിജി മാത്യു, അലക്‌സ് കണ്ണമല, രതീഷ് പീറ്റർ, ഷിജു കുരുവിള, ജോളി റെജി, മനുഭായി മോഹൻ, രാമചന്ദ്രൻ,റെജി പോൾ, ജോസ് കുറഞ്ഞൂർ, ജെയിംസ് വർഗീസ്, റെനി, സുനിൽ വർഗീസ് ,രാജേഷ് കുമാർ, ബോബൻ ജോർജ്,പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി.ബി സുഭാഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ആർ. സ്മിത, ഓവർസിയർ ജി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.


