പന്തളം – തെക്കേക്കര പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം പൊങ്ങലടി എസ്വിഎച്ച്എസിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. നവാഗതരായ കുട്ടികളെ ജനപ്രതിനിധികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്ത് അധ്യക്ഷനായി. കവി കോന്നിയൂർ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക പ്രിയാ റാണി, സ്‌കൂൾ മാനേജർ സോയ, ബിആർസി ട്രെയിനർ ഗംഗ, ജെഎച്ച്ഐ വിനോദ് എന്നിവർ പങ്കെടുത്തു.


