തുലാം ഒന്ന് : കല്ലേലിക്കാവിൽ മലക്കൊടി, മലവില്ല് പൂജ

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : ശബരിമലയും അച്ചൻകോവിലുമടക്കമുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മലകൾക്ക് ഉടയവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് എല്ലാ മലയാള മാസം ഒന്നാം തീയതി സമർപ്പിക്കുന്ന ഒമ്പത് കൂട്ടം പ്രകൃതി വിഭവം കൊണ്ടുള്ള നവാഭിഷേക പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പുലർകാലത്ത്‌ സമർപ്പിച്ചു . തുടർന്ന് നിലവറ തുറന്ന് സ്വർണ്ണ മലക്കൊടിയ്ക്കും മല വില്ലിനും ഊട്ടും പൂജകളും അർപ്പിച്ചു . മലകളുടെ അനുഗ്രഹത്തിന് വേണ്ടിദക്ഷിണ സമർപ്പിച്ച്‌ വസ്ത്രവും അടുക്കുകളും വെച്ച് തെണ്ടും തെരളിയും വറപൊടിയും മുളയരിയും കാർഷിക വിളകളും ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും 41 തൃപ്പടികളിൽ സമർപ്പിച്ചു പടി പൂജ നടത്തി .

പ്രകൃതി വിഭവം കൊണ്ട് നവാഭിഷേക പൂജ സമർപ്പിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് . കൌള ശാസ്ത്ര വിധി പ്രകാരം ആണ് അനുഷ്ടാന പൂജകൾ നടക്കുന്നത് . നൂറ്റാണ്ടു പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പൂജകളും വഴിപാടുകളും ഇന്നും മുറതെറ്റാതെ നിത്യവും നടത്തിവരുന്ന ഏക കാവ് കൂടിയാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .

Leave a Reply

Your email address will not be published. Required fields are marked *