തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി ; പഞ്ചായത്തടിസ്ഥാനത്തിൽ അറിയാൻ

Pathanamthitta

പത്തനംതിട്ട – ജില്ലയിലെ ഇലന്തൂർ, പന്തളം, പറക്കോട് ബ്ലോക്കിൽ ഉൾപ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 15 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ സംവരണ വാർഡുകൾ നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബർ 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബർ 21 നും നടക്കും.

ഓമല്ലൂർ ഗ്രാമപഞ്ചായത്ത്

സ്ത്രീ സ്ത്രീ സംവരണ വാർഡുകൾ 3-ഐമാലി ഈസ്റ്റ്, 6-പുത്തൻപീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോർത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂർ ടൗൺ നോർത്ത്
പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി
പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്.

ചെന്നീർക്കര ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 1-പുല്ലാമല, 2-ഇടനാട്, 4-മുട്ടുകുടുക്ക, 7-വാലൂതറ, 10-മുറിപ്പാറ, 12-ചെന്നീർക്കര
പട്ടികജാതി സ്ത്രീ സംവരണം 3-പ്രക്കാനം, 13-ഊന്നുകൽ
പട്ടികജാതി സംവരണം 6-വെട്ടോലിമല

ഇലന്തൂർ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 4-മധുമല, 5-പുളിമൂട്, 7-ഭഗവതികുന്ന്, 8-വാര്യാപുരം, 11-വലിയവട്ടം, 13 ഇലന്തൂർ
പട്ടികജാതി സ്ത്രീ സംവരണം 1-പരിയാരം
പട്ടികജാതി സംവരണം 3-ഓലിക്കൽ

ചെറുകോൽ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 2-വാഴക്കുന്നം, 3-കാട്ടൂർ, 6-കിക്കൊഴൂർ, 7-മഞ്ഞപ്രമല, 8-ചരളേൽ, 11- വാഴക്കുന്നം സൗത്ത്, 13-കൊറ്റനല്ലൂർ
പട്ടികജാതി സംവരണം 12-കാട്ടൂർപേട്ട

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 2-മേലുകര, 4-കോളേജ് വാർഡ്, 5-പാമ്പാടിമൺ, 7-കോഴഞ്ചേരി ഈസ്റ്റ്, 10-തെക്കേമല സൗത്ത്, 13-കോഴഞ്ചേരി ടൗൺ സൗത്ത്, 14-കോഴഞ്ചേരി ടൗൺ നോർത്ത്,
പട്ടികജാതി സംവരണം 6-കുരങ്ങ്മല

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 3-ഓന്തേക്കാട് വടക്ക്, 4-ഓന്തക്കാട്, 5-കർത്തവ്യം, 7-നെല്ലിക്കാല, 9-പുന്നയ്ക്കാട്, 12-കുറുന്താർ
പട്ടികജാതി സ്ത്രീ സംവരണം 8-ഇടപ്പാറ
പട്ടികജാതി സംവരണം 1-മല്ലപ്പുഴശേരി വടക്ക്

നാരങ്ങാനം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 3-മഠത്തുംപടി, 6-കല്ലേലി, 8-കല്ലൂർ, 9-കടമ്മനിട്ട, 10-മാടുമേച്ചിൽ, 12-കന്നിടുംകുഴി, 14-തെക്കേഭാഗം
പട്ടികജാതി സംവരണം 2-കണമുക്ക്

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 1-പെരുമ്പുളിക്കൽ, 3-പടുക്കോട്ടുക്കൽ, 4-കിരുകുഴി, 5-ഭഗവതിക്കും പടിഞ്ഞാറ്, 6-ഇടമാലി, 10-തട്ടയിൽ
പട്ടികജാതി സ്ത്രീ സംവരണം 7-തോലുഴം, 14-ചെറിലയം
പട്ടികജാതി സംവരണം 2-മന്നംനഗർ

തുമ്പമൺ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 2-മുട്ടം കിഴക്ക്, 3-നടുവിലേമുറി വടക്ക്, 5-മാമ്പിലാലി, 9-തുമ്പമൺ, 12-നടുവിലേമുറി പടിഞ്ഞാറ്
പട്ടികജാതി സ്ത്രീ സംവരണം 1- മുട്ടം വടക്ക്, 6-വയലിനും പടിഞ്ഞാറ്
പട്ടികജാതി സംവരണം 8-തുമ്പമൺ കിഴക്ക്

കുളനട ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 02-മാന്തുക കിഴക്ക്, 05-കടലിക്കുന്ന്, 06-പുതുവാക്കൽ, 08-മണൽത്തറ, 10-തുമ്പമൺ വടക്ക്, 11-തുമ്പമൺതാഴം, 14-കൈപ്പുഴ
പട്ടികജാതി സ്ത്രീ സംവരണം 01-മാന്തുക, 04-ഉള്ളന്നൂർ കിഴക്ക്
പട്ടികജാതി സംവരണം 07-പാണിൽ

ആറന്മുള ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 2-മാലക്കര, 7-ആറന്മുള, 10-കിടങ്ങന്നൂർ കിഴക്ക്, 12-ഗുരുക്കൻകുന്ന്, 14-വല്ലന, 15-കോട്ട കിഴക്ക്, 18-കുറിച്ചിമുട്ടം വടക്ക്
പട്ടികജാതി സ്ത്രീ സംവരണം 4-കോട്ടയ്ക്കകം, 6-ആറന്മുള പടിഞ്ഞാറ്, 13-എരുമക്കാട്
പട്ടികജാതി സംവരണം 3-ഇടയാറന്മുള വടക്ക്, 5-കളരിക്കോട്

മെഴുവേലി ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 1-കാരിത്തോട്ട, 4-പത്തിശേരി, 7-അയത്തിൽ, 12-ആണർകോഡ്, 14-ഉള്ളന്നൂർ പട്ടികജാതി സ്ത്രീ സംവരണം 6-മൂലൂർ, 9-ഇലവുംതിട്ട
പട്ടികജാതി സംവരണം 13-മെഴുവേലി

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 2-കടമാൻകുഴി, 3-മുരുപ്പേൽത്തറ, 7-ചാങ്കൂർ, 10-തിരുമങ്ങാട്, 11-കുറുമ്പകര, 14-ഇളമണ്ണൂർ പടിഞ്ഞാറ്
പട്ടികജാതി സ്ത്രീ സംവരണം 15-മരുതിമൂട്, 16-പാറയ്ക്കൽ
പട്ടികജാതി സംവരണം 12-കുന്നിട കിഴക്ക്

ഏറത്ത് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 3-അയ്യൽകോയിക്കൽ, 4-പരുത്തപ്പാറ, 9-പുതുശേരിഭാഗം, 10-മഹർഷിക്കാവ്, 11-ചാത്തന്നുപ്പുഴ, 12-വടക്കടത്തുകാവ്, 16-തുവയൂർ വടക്ക്
പട്ടികജാതി സ്ത്രീ സംവരണം 8-പുലിമല, 17-ജനശക്തി
പട്ടികജാതി സംവരണം 13- ചുരക്കോട്

ഏഴംകുളം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 1-പുതുമല, 5-പ്ലാന്റേഷൻമുക്ക്, 7-ഈട്ടിമൂട്, 10-കളമല, 12-ഏനാത്ത് ടൗൺ, 14-ഏനാത്ത് വടക്ക്, 15-കടിക, 16-മാങ്കൂട്ടം, 20-അറുകാലിക്കൽ കിഴക്ക്
പട്ടികജാതി സ്ത്രീ സംവരണം 18-കോട്ടമുകൾ, 21-ഏഴംകുളം ടൗൺ
പട്ടികജാതി സംവരണം 6-നെടുമൺ

കടമ്പനാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 3-മലങ്കാവ്, 4-മഹർഷിമംഗലം, 6-കന്നിമല, 10-മണ്ണടി, 13-നിലക്കൽ, 15-എള്ളുംവിള, 16-കടമ്പനാട് ടൗൺ
പട്ടികജാതി സ്ത്രീ സംവരണം 8-ദേശക്കല്ലുംമൂട്, 14-വേമ്പനാട്ട്
പട്ടികജാതി സംവരണം 5-മാഞ്ഞാലി

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 1-നെടുമൺകാവ്, 2-മരുതിക്കാല, 6-കുളത്തുമൺ, 8-പാടം, 11-പുന്നമൂട്, 13-ഒന്നാംകുറ്റി, 15-കല്ലറേത്ത്, 16-കലഞ്ഞൂർ ടൗൺ
പട്ടികജാതി സ്ത്രീ സംവരണം 4-ഇഞ്ചപ്പാറ, 20-പല്ലൂർ
പട്ടികജാതി സംവരണം 18-കൂടൽ ടൗൺ

കൊടുമൺ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 7-അങ്ങാടിക്കൽ ഹൈസ്‌ക്കൂൾ, 9-കൊടുമൺചിറ, 10-കൊടുമൺ കിഴക്ക്, 12-കൊടുമൺ, 14-ചൂരക്കുന്ന്, 15-ഐക്കാട് കിഴക്ക്, 19-ഇടത്തിട്ട
പട്ടികജാതി സ്ത്രീ സംവരണം 2-അന്തിച്ചന്ത, 5-ഒറ്റത്തേക്ക്, 11-എരുത്വാകുന്ന്
പട്ടികജാതി സംവരണം 3-അങ്ങാടിക്കൽ വടക്ക്, 13-ചിരണിക്കൽ

പള്ളിക്കൽ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ 1-പള്ളിക്കൽ, 4-തെങ്ങിനാൽ, 11-ചേന്നംപള്ളിൽ, 12-മലമേക്കര, 17-മുളമുക്ക്, 19-തോട്ടംമുക്ക്, 20-കൊല്ലായിക്കൽ, 21-തെങ്ങമം, 24-കള്ളപ്പൻചിറ
പട്ടികജാതി സ്ത്രീ സംവരണം 3-ഇളംപള്ളിൽ, 5-പുള്ളിപ്പാറ, 18-മുണ്ടപ്പള്ളി
പട്ടികജാതി സംവരണം 2-മേക്കുന്ന്, 14-പെരിങ്ങനാട്

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, സീനിയർ സൂപ്രണ്ട് കെ.എസ് സിറോഷ് എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *