സ്വർണപ്പാളി കേസ് വരട്ടെ, നിയമപരമായി നേരിട്ടോളാമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള – ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ തനിക്കെതിരേ എഫ്.ഐ.ആര്‍ ഉണ്ടെന്ന വിവരം അറിഞ്ഞിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍.

ചോദ്യങ്ങള്‍ക്കെല്ലാം പറയേണ്ടിടത്ത് മറുപടി പറയും. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിനെതിരേ എഫ്.ഐ.ആര്‍ എടുത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താഴികക്കുടം പമ്പയില്‍ കൊണ്ടുപോയ സമയത്ത് പ്രസിഡന്റ് താനല്ല. മാധ്യമ വാര്‍ത്തകള്‍ തെറ്റായി വരുന്നു. കേസില്‍ അന്നത്തെ ഭരണസമിതി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടും. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും തെറ്റായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ഏത് ശിക്ഷയും ഏറ്റെടുക്കാന്‍ തയാറാണ്. നിയമപരമായ ബാധ്യത നിറവേറ്റേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *