കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു: പിഞ്ചു കുഞ്ഞടക്കം നാലു പേർക്ക് പരുക്ക്

Kerala Pathanamthitta
Print Friendly, PDF & Email

അടൂര്‍ – എം സി റോഡില്‍ ഏനാത്ത് വെച്ച് കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു.10 ദിവസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ക്ക് പരുക്കുപറ്റി. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഏനാത്ത് എംജി ജങ്ഷന് സമീപം ഹുണ്ടായ് ഷോറുമിനടുത്താണ് അപകടം നടന്നത്. കുന്നിക്കോട് ശ്രീശൈലം വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. രഞ്ജിത്ത് (38), പിതാവ് രാധാകൃഷ്ണന്‍ (57), ഗോപികയുടെ അമ്മ രാധാമണി (54), 10 ദിവസം പ്രായമായ കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്ക്.

പരിക്കേറ്റവരെ ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖ ബാധിതനായ കുഞ്ഞിനെ അടുരിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി കാണിച്ച ശേഷം മടങ്ങി വരികയായിരുന്ന ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി റിറ്റ്‌സ് കാര്‍ എതിരെ വന്ന ഹോണ്ട സിറ്റി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹോണ്ട സിറ്റി കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *