ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല – കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ നടത്തിയ പത്രസമ്മേളനം*
സർക്കാർ ഉടമസ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റ് 1200 ഹെക്ടർ റവന്യൂ ഭൂമിയാണ്.ഈ തോട്ടങ്ങൾ അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിയ്ക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം എന്നി വില്ലേജുകളിൽ വ്യാപിച്ചു കിടക്കുന്നു. നിലവിൽ എസ്റ്റേറ്റുകളിലെ കൂടുതൽ സ്ഥലങ്ങളും കുറ്റികാടുകളും, കളകളും വളർന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ് . നിർദ്ദിഷ്ട ശബരി എയർ പോർട്ട് കൊടുമൺ എസ്റ്റേറ്റിൽ അനുവദിക്കപ്പെട്ടാലുള്ള പ്രയോജനങ്ങൾ.
………………………………….

1 പാരിസ്ഥിതിക* പ്രശ്നങ്ങൾ ഇല്ല
നിർദ്ദിഷ്ട ഭൂമിയിൽ എയർപോർട്ട് സാധ്യമായാൽ പരിസ്ഥിതിക്ക് യാതൊരു വിധ ആഘാതവും ഉണ്ടാകുന്നില്ലെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. പരിസ്ഥിതി ലോല പ്രദേശങ്ങളില്ല. നീർത്തടങ്ങളും ചതുപ്പ് നിലങ്ങളും നികത്തേണ്ടി വരുന്നില്ല. വന നശീകരണമോ, വന്യ ജീവി പ്രശ്നമൊ ഉണ്ടാകുന്നില്ല. എയർപോർട്ടിന്റെ ആവശ്യത്തിന് മറ്റേതെങ്കിലും പ്രദേശത്ത് നിന്ന് പാറകളോ, മണ്ണോ ഖനനം ചെയ്യേണ്ടി വരുന്നില്ല.
2 യാത്രാസൗകര്യം
നിർദ്ദിഷ്ട സ്ഥലത്തേക്ക് വന്നു പോകാനുള്ള യാത്രാ സൗകര്യം കൂടുതലാണ്. 20, 30 കിലോമീറ്ററിനുള്ളിൽ 4 റയിൽവേ സ്റ്റേഷനുകൾ, ഏറ്റവും പ്രധാന റോഡുകളായ കെ.പി. റോഡ്, എം.സി. റോഡ്, പുനലൂർ- മൂവാറ്റുപുഴ, മാവേലിക്കര – പത്തനംതിട്ട റോഡുകൾ 5, 10 കിലോമീറ്ററിനുള്ളിലാണ്. അയൽ ജില്ലകളായ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കും അയൽ സംസ്ഥാനമായ തമിഴ്‌നാടിന്റെ അതിർത്തി ജില്ലകൾ, കൂടാതെ കർണാക, ആന്ധ്ര സംസ്ഥാനങ്ങൾക്കും നിർദിഷ്ട എയർ പോർട്ട് ഏറെ പ്രയോജനപ്പെടും. ശബരിമല ക്ഷേത്രവും, കൊടുമണ്ണും, പത്തനംതിട്ട ജില്ലയിൽ വരുന്നതിനാൽ ഭരണപരമായും കൂടുതൽ സൗകര്യപ്രദമായിരിയ്ക്കും.
3 ആരോഗ്യമേഖല
പത്തനംതിട്ട ജില്ലയിൽ തന്നെ 5 മെഡിക്കൽ കോളജുകളും കൂടാതെ 20 കിലോമീറ്ററിനുള്ളിൽ 5 ആരോഗ്യപരിപാലന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.
4 ടൂറിസം
ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ജില്ലയാണ് പത്തനംതിട്ടയും അയൽ ജില്ലകളും. നിലവിൽ ഒട്ടേറെ വിനോദ സഞ്ചാര മേഖലകൾ പ്രസ്തുത ജില്ലകളിലുണ്ട്. കോന്നി ആനത്താവളം, ഇക്കോ ടൂറിസം, ഗവി, പെരുന്തേനരുവി, കാട്ടാത്തിപ്പാറ, കക്കി, മൂഴിയാർ ഡാം, മൂന്നാർ, ഇടുക്കി ഡാം, വാഗമൺ, തേക്കടി, കുമരകം, വേമ്പനാട്ടു കായൽ, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ എന്നിവ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് നിർദിഷ്ട എയർ പോർട്ട് കൂടുതൽ പ്രയോജനപ്പെടും.
5 പ്രവാസികൾ
വിദേശ മലയാളികൾ ഏറ്റവും കൂടുതലായുള്ളത് മധ്യതിരുവിതാംകൂറിലാണ്. പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിൽ ധാരാളം പ്രവാസികൾ ഉണ്ട് . മേൽ സൂചിപ്പിച്ച എല്ലാ യാത്രാ സൗകര്യവും ഒത്തു വരുന്നത് കൊണ്ട് നിർദ്ദിഷ്ട എയർ പോർട്ട് പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും.
6 തീർഥാടനം
ഏറ്റവും തിരക്കേറിയ ശബരിമല, എരുമേലി, പന്തളം രാജകൊട്ടാരം, പരുമല , മഞ്ഞനിക്കര , ആറന്മുള, ചന്ദനപ്പള്ളി, കളമല പള്ളി, കൊട്ടാരക്കര, മണർകാട് എന്നീ ദേവാലയങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും മാരാമൺ, കുമ്പനാട് ഐപിസി, ചെറുകോൽപ്പുഴ കൺവൻഷനുകളിൽ പങ്കെടുക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്കും കൂടാതെ പത്തനംതിട്ട ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിലെ പ്രശസ്തമായ ദേവാലങ്ങളിലേക്കും തിരികെയും വന്നു പോകുന്നതിനും നിർദിഷ്ട എയർ പോർട്ട് ഏറെ ഉപകാരപ്പെടും. കൂടാതെ ജില്ലയുടെയും അയൽ ജില്ലകളുടെയും പുതിയ വ്യാപാര വ്യവസായ മേഖലകളുടെ വളർച്ചയ്ക്കും ഓട്ടോ-ടാക്സി വാഹന തൊഴിലാളികൾക്കും കൂടുതൽ പ്രയോജനം ലഭ്യമാവുന്നതിനും സാധിക്കും. കൊടുമൺ വിമാനത്താവളം വന്നാൽ KSRTCയ്ക്കു വലിയ സാധ്യത തുറന്നു കിട്ടും. ശബരിമല ,മാരമൺ, കുമ്പനാട്,കളമല തുടങ്ങിയ തീർത്ഥാടന, കൺവെൻഷൻ കേന്ദ്രങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാൽ KSRTCയ്ക്ക് കൊടുമൺ നിന്നും സർവ്വീസ് നടത്തുന്നതിന് കഴിയും.
7 ഐറ്റിവികസന* *സാധ്യതകൾ
നിർദ്ദിഷ്ട കൊടുമൺ വിമാനത്താവളത്തിന് സമീപം ഉള്ള ആയിരകണക്കിന് ഏക്കർ സർക്കാർ ഭൂമി ഐ.റ്റി .പാർക്ക് പോലുള്ള സംരംഭങ്ങൾ മറ്റ് വ്യവസായ സംരംഭങ്ങൾ എന്നിവ തുടങ്ങാൻ കഴിയും. ഇതു മൂലം നാട്ടിൽ പതിനായിര കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.
8 സർക്കാരിന് സാമ്പത്തിക ലാഭം
കൊടുമൺ വിമാനതാവളത്തിനായി കണ്ടെത്തിട്ടുള്ള നിർദ്ദിഷ്ട ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള താണ്.വിമാനതാവളത്തിനായി വസ്തു ഏറ്റെടുക്കുന്ന വകയിൽ സംസ്ഥാന സർക്കാരിന് കോടികളുടെ ലാഭം ഉണ്ടാകും..നിർദ്ദിഷട ഭൂമിയിൽ താമസക്കാർ ആരും ഇല്ലാത്തതിനാൽ, ആരേയും കുടിയൊഴിപ്പിക്കേണ്ടി വരുന്നില്ല.നിർദ്ദിഷ്ട വിമാനത്താവളം നിർമാണത്തിൽ പണം നിക്ഷേപിച്ച് പങ്കാളി കൾ ആകാം എന്ന് താല്പര്യമുള്ള പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്. സർക്കാർഭൂമിയിൽ വിമാനത്താവളം നിർമാണം നടത്തുന്നതിനാൽ.ഭൂമിയുടെ വില കണക്കാക്കി സംസ്ഥാന സർക്കാരിന് പ്രധാന ഷെയർ ഹോൾഡർ ആകാവുന്നതാണ്. വിമാനത്താവളം നിർമ് മാണത്തിന് ഇത്രയും അനുകൂലമായ സർക്കാർ സ്ഥലം കേരളത്തിൽ വേറെ യെങ്ങും ഉള്ളതായി അറിയില്ല *.
9. സംസ്ഥാന സർക്കാർ അടിയന്തരമായി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം*
ഈ സാഹചര്യത്തിൽ നിർദ്ദിഷ്ട ശബരിമല വിമാനത്താവളം സംബന്ധിച്ച സാമൂഹിക ആഘാത പഠനം നടത്തുന്ന സ്ഥലത്തിൽ കൊടുമൺ പ്ലാന്റേഷനിൽപ്പെട്ട സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ശബരിമല കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ കഴിഞ്ഞ നാല് വർഷമായി കൊടുമൺ കേന്ദ്രമാക്കി സജീവമായി പ്രവർത്തിച്ചു. പല പ്രാവശ്യം സർക്കാരിലേക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടാകാഞ്ഞതിനെ തുടർന്ന്, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് 07 /11/ 20024ൽ നൽകിയ ഉത്തരവു നമ്പർ WPCNO.39262 OF 2024 പ്രകാരം ശബരിമല വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിൽ കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണം എന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കോടതി വിധി സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ 04/12/2024ൽ പത്തനംതിട്ട ജില്ലാ കളക്ടർ, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകി. തുടർ നടപടികളുണ്ടാകാത്തതിനെ തുടർന്ന് 20/02/ 2025ൽ ഹൈക്കോടതി വിധിയിൽ എന്തെല്ലാം നടപടികൾ ഉണ്ടായി എന്ന് ആരാഞ്ഞു കൊണ്ട് വിവരാവകാശ നിയമപ്രകാരം, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക് അപേക്ഷ നൽകി .28/02 /2025 ൽ ജില്ലാ കളക്ടർ നൽകിയ മറുപടിയിൽ, സർക്കാർതലത്തിൽ തീരുമാനമെടുക്കേണ്ടതിനാൽ അപേക്ഷ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചുകൊടുത്തു എന്ന മറുപടി ലഭിച്ചു. എന്നാൽ25 /03/ 2005 ൽ റവന്യൂ വകുപ്പ് സെക്രട്ടറി അറിയിച്ചത്, നിർദ്ദിഷ്ട വിമാനത്താവള നിർമ്മാണത്തിന് പത്തനംതിട്ട കൊടുമൺ എസ്റ്റേറ്റ് പരിഗണിക്കണം എന്ന അപേക്ഷ ഉചിതമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും, അപേക്ഷകന് നേരിട്ട് മറുപടി നൽകുന്നതിനും, സർക്കാർ തലത്തിൽ എന്തെങ്കിലും നടപടി ആവശ്യമുള്ള പക്ഷം, വ്യക്തമായ ശുപാർശയുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും ആയി അപേക്ഷയുടെ പകർപ്പ് 15 /03 /2025 ൽ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്നാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് വിവരാവകാശ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നറിയാൻ കത്ത് നൽകി .19/ 07/2025ന് ജില്ലാ കളക്ടർ നൽകിയ മറുപടിയിൽ പ്രകാരം ഈ വിഷയത്തിൽ സർക്കാർ നിർദേശങ്ങൾ നിർദ്ദേശം ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന് അറിയിച്ചു .തുടർന്ന് 07/08/ 2025 റവന്യൂ വകുപ്പ് ,അണ്ടർ സെക്രട്ടറിയോട് വിവരാവകാശ നിയമ പ്രകാരം, നിർദ്ദിഷ്ട ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് ആരാഞ്ഞ് കൊണ്ട്, വീണ്ടും കത്ത് നൽകി. 10/09/2025ൽ റെവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി നൽകി മറുപടിയിൽ , നിർദിഷ്ട ശബരി വിമാനത്താവളം കൊടുമൺ എസ്റ്റേറ്റിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി പത്തനംതിട്ട ജില്ലാ കളക്ടറെ ചുമതപ്പെടുത്തിയ ,റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ 15/03/2025ലെ കത്തിന്റെ പകർപ്പ് അയച്ചുതന്നു.
24/09/2025
ശബരി- കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ
ഡോ: വർഗീസ് പേരയിൽ
ശ്രീ ശ്രീജിത്ത് ഭാനുദേവ്
ശ്രീ ജോൺസൺ
കുളംത്തുംകരോട്ട്
ശ്രീ ആർ.പത്മകുമാർ.
കൊടുമൺ വിജയൻ നായർ.
ടി. തുളസിധരൻ


