പത്തനംതിട്ട – പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചിറ്റാർ കൂത്താട്ടുകുളം സർക്കാർ എൽ.പി. സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം സ്‌കൂൾ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. പഠനനിലവാരം ഉയർന്നു. ഹൈടെക് ക്ലാസ് മുറിയും മികച്ച ലാബും ലൈബ്രറികളും വന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പഠനനിലവാരം ഉറപ്പാക്കാൻ ‘സബ്ജക്ട് മിനിമം’ നടപ്പിലാക്കി. ഇതിന്റെ ഫലമായി ദേശീയതല പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതായും് മന്ത്രി പറഞ്ഞു.
ചിറ്റാർ കൂത്താട്ടുകുളം സർക്കാർ എൽ പി സ്‌കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും സ്‌കൂൾ ബസ് അനുവദിക്കുമെന്ന് അധ്യക്ഷൻ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. നാടിന്റെ മുഖം മാറ്റി മലയോര ഹൈവേ, അച്ചൻകോവിൽ- പ്ലാപ്പള്ളി റോഡ് ഉൾപ്പെടെ ചിറ്റാർ ഗ്രാമപഞ്ചായത്തിൽ എല്ലാ രംഗത്തും വികസനം സാധ്യമായെന്നും എംഎൽഎ പറഞ്ഞു.
1.50 കോടി രൂപ ചെലവിലാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിർമിച്ചത്. 445.56 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി ഏഴ് ക്ലാസ് മുറി, ഓഫീസ്, ശൗചാലയം, വരാന്ത എന്നിവ ഉൾപ്പെടുന്നും. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ലേഖാ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, സ്ഥിരം സമിതി അധ്യക്ഷരായ രവി കണ്ടത്തിൽ, സൂസമ്മ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജി മോഹൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആദർശവർമ, ജയശ്രീ പ്രസന്നൻ, ജോളി, നിശ അഭിലാഷ്, ജോർജ് തെക്കേൽ, അമ്പിളി ഷാജി, റീനാ ബിനു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ എ കെ പ്രകാശ്, ഡിഇഒ അമ്പിളി, സ്‌കൂൾ പ്രധാനാധ്യാപകൻ ബിജു തോമസ്, സംഘാടക സമിതി ജനറൽ കൺവീനർ കെ ജി മുരളീധരൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിജി റിപ്പോർട്ട് അവതരിപ്പിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

