ജീവിതം വിശ്വാസ യാത്ര ; ബിഷപ്പ് തോമസ് സാമുവൽ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് – റീജൺ തല ഉദ്ഘാടനം വളഞ്ഞവട്ടം സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഷാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ഏ.റ്റി ഗീവർഗീസ്, ഫാ. ഡോ. കുര്യൻ ദാനിയൻ, ഇടവക വികാരി ഫാ. ജോൺ ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞുമൂട്ടിൽ, അഡ്വ. എം. ബി നൈനാൻ, ലിനോജ് ചാക്കോ, നിരണം വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി, മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി ടി. വർഗീസ്, പ്രോഗ്രാം കൺവീനർ ഉമ്മൻ വർഗീസ്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, സ്റ്റാൻസിംഗ് കമ്മിറ്റി കൺവീനർ മത്തായി കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു, ഇടവക ഗായസംഘം ഗാനാർച്ചയ്ക്ക് നേതൃത്വം നൽകി.

ഫോട്ടോ : വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം തിരുവല്ല സബ് – റീജൺ തല ഉദ്ഘാടനം വളഞ്ഞവട്ടം സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ബിഷപ്പ് തോമസ് സാമുവേൽ നിർവ്വഹിക്കുന്നു. മത്തായി കെ. ഐപ്പ്, അഡ്വ. എം. ബി നൈനാൻ, ലിനോജ് ചാക്കോ, സുനിൽ മറ്റത്ത്, കുര്യൻ കൂത്തപ്പള്ളി, ഫാ. ഡോ. കുര്യൻ ദാനിയൻ, ഫാ. ഏ.റ്റി ഗീവർഗീസ്, ജോജി പി. തോമസ്, ഫാ. ഡോ. ഷാജൻ വർഗീസ്, മത്തായി ടി. വർഗീസ്, ഫാ. ജോൺ ചാക്കോ, ഉമ്മൻ വർഗീസ്, ജോ ഇലഞ്ഞുമൂട്ടിൽ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *