തിരുവല്ല – മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഡിസംബർ 2ന് തിരുവല്ല എസ്.സി.എസ്. മൈതാനത്ത് നടക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷയുടെ വിവിധ സർക്കാർ വകുപ്പുകളുടെ ക്രമീകരണങ്ങൾ സംബന്ധിച്ച ആലോചനാ യോഗം നടത്തി. പത്തനംതിട്ട ജില്ലാ കളക്ടർ എ ഷിബു ഐഎഎസ് അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ മാത്യു ടി തോമസ്, തോമസ് കെ തോമസ്, ജില്ലാ പൊലീസ് മേധാവി വി. അജിത്ത് ഐപിഎസ്, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, ഡപ്യൂട്ടി കളക്ടർ ജി. ഗോപകുമാർ, തിരുവല്ല ഡി. വൈ. എസ്. പി., എസ്. അഷാദ്, വകുപ്പുതല ഉദ്യോഗസ്ഥർ, സീനിയർ വികാരി ജനറാൾ വെരി റവ ജോർജ്ജ് മാത്യു, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ അൻസിൽ സഖറിയാ കോമാട്ട്, വൈദിക ട്രസ്റ്റി റവ ഡേവിഡ് ദാനിയേൽ, സഭാ കൗൺസിൽ അംഗങ്ങളായ റവ തോമസ് സഖറിയ, തോമസ് മാത്യു, ജെന്നിംഗ്സ് ജേക്കബ്, പി റ്റി ഷാജി തുടങ്ങിയവർ പങ്കെടുത്തു.



