അടൂർ – സെപ്റ്റംബർ 29 തിങ്കളാഴ്ച ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി സി.പി.ആർ (CPR) ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നതാണ്. സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും പങ്കെടുക്കാം.
മുന്നറിയിപ്പുകളൊന്നുമില്ലാതെ കുഴഞ്ഞു വീണ് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ സമീപത്തുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ കഴിയുന്നതിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാനാകുമെന്നത് നിർണായകമാണ്. ഇതിനെ മുൻനിർത്തിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 29 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 9188619307 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.



